
പോക്കറ്റിലൊതുങ്ങുന്ന ആന്‍ഡ്രോയിഡ് സ്‌മാര്‍ട്‌ഫോണുകളുമായി നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ബ്ലാക്ക്ബെറി. രണ്ട് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ഫോണുകളാണ് ബ്ലാക്ക്ബെറി പുറത്തിറക്കാനൊരുങ്ങുന്നത്.
ഒരു സ്‌മാര്‍ട്‌ഫോണ്‍ എത്തുന്നത് QWERTY കീബോര്‍ഡുമായും മറ്റൊരെണ്ണം എത്തുന്നത് ഫുള്‍ടച്ച് സ്ക്രീനുമായും. 20000 മുതല്‍ 26000 വരെയായിരിക്കും ഈ ഫോണുകളുടെ വില.
അടുത്തെയിടെ പുറത്തിറങ്ങിയ 'ബ്ലാക്ക്‌ബെറി പ്രിവ്' എന്ന ആൻഡ്രോയ്ഡ് ഫോണിന്റെ വില 62990 രൂപയാണ്. ഈ വിലയെപ്പറ്റി വിമര്‍ശനങ്ങളും ഉണ്ടായിരുന്നു.
കഴിഞ്ഞ 3 മാസം ബ്ലാക്ക്ബറി വിറ്റഴിച്ചത് 600000 മൊബൈലുകള്‍ മാത്രമാണ്. ഇത് വളരെ കുറവായിരുന്നെന്ന് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു.
വിപണിയില്‍ വിലക്കുറവുള്ള ഫോണ്‍ വിറ്റഴിച്ച് ചലനമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഈ വര്‍ഷം അവസാനത്തോടെ രണ്ടു പുതിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ഫോണുകള്‍ കൂടി പുറത്തിറക്കി ബ്ലാക്ക്ബെറി.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam