വീട്ടില്‍ എല്ലാര്‍വര്‍ക്കും അണ്‍ലിമിറ്റഡ് ഡേറ്റ; ഞെട്ടിക്കുന്ന ഓഫറുമായി ബിഎസ്എന്‍എല്‍

By Web DeskFirst Published Apr 18, 2018, 12:09 PM IST
Highlights

നേരത്തെയുണ്ടായിരുന്ന 1199 രൂപയുടെ ഓഫറാണ് പരിഷ്കരിച്ച് അവതരിപ്പിച്ചത്. 

മുംബൈ: ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റും കുടുംബത്തിലെ എല്ലാവര്‍ക്കും അണ്‍ലിമിറ്റഡ് മൊബൈല്‍ ഡേറ്റയും നല്‍കുന്ന ഓഫറുമായി ബി.എസ്.എന്‍.എല്‍. നേരത്തെയുണ്ടായിരുന്ന 1199 രൂപയുടെ ഓഫറാണ് പരിഷ്കരിച്ച് അവതരിപ്പിച്ചത്. 

പ്രതിമാസം 1199 രൂപയാണ് പ്ലാനിന് വേണ്ടി നല്‍കേണ്ടത്. ഒരു അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് കണക്ഷനും മൂന്ന് സിം കാര്‍ഡുകളുമാണ് ലഭിക്കുന്നത്. ബ്രോഡ്ബാന്‍ഡ് കണക്ഷന് ആദ്യത്തെ 30 ജി.ബിക്ക് 10 എം.ബി.പി.എസ് ആയിരിക്കും വേഗത. ശേഷം രണ്ട് എം.ബി.പി.എസ് ആയി കുറയും. ഇതിന് പുറമെ ലാന്റ്‍ലൈനില്‍ നിന്ന് രാജ്യത്ത് എവിടേക്കും പരിധിയില്ലാത്ത കോളുകളും ലഭിക്കും. 

ഒപ്പം ലഭിക്കുന്ന മൂന്ന് സിമ്മുകളില്‍ നിന്നും രാജ്യത്തെ ഏത് നെറ്റ്‍വര്‍ക്കിലേക്കും പരിധിയില്ലാത്ത ലോക്കല്‍, എസ്.ടി.ഡി കോളുകള്‍ ചെയ്യാം. ഓരോന്നിലും പ്രതിദിനം ഒരു ജി.ബി അണ്‍ലിമിറ്റഡ് ഡേറ്റയും ഒരു ജി.ബിക്ക് ശേഷം 40കെ.ബി.പി.എസ് വേഗതയില്‍ അണ്‍ലിമിറ്റഡ് ഡേറ്റയുമാണ് നല്‍കുന്നത്. മൂന്ന് സിമ്മുകളില്‍ നിന്ന് ഉപഭോക്താവ് തെരഞ്ഞെടുക്കുന്ന ഒരെണ്ണത്തില്‍ സൗജന്യ ഓണ്‍ലൈന്‍ ടി.വിയും പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ പ്രോഗ്രാമിന്റെ ഒരു മാസത്തെ സൗജന്യ സബ്‍സ്ക്രിപ്ഷനും നല്‍കുമെന്ന് ബി.എസ്.എന്‍.എല്‍ വ്യക്തമാക്കുന്നു.

click me!