ക്യാഷ്ബാക്കിന് എസ്എംഎസ് അയയ്ക്കാം, ബിഎസ്എന്‍എല്‍ പദ്ധതി നീട്ടി

Web Desk   | Asianet News
Published : Jun 26, 2020, 11:10 AM IST
ക്യാഷ്ബാക്കിന് എസ്എംഎസ് അയയ്ക്കാം, ബിഎസ്എന്‍എല്‍ പദ്ധതി നീട്ടി

Synopsis

ഓഫര്‍ തുടക്കത്തില്‍ മെയ് 30 വരെ മാത്രമാണുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഓഫര്‍ 2019 ഡിസംബര്‍ 31 ന് അവസാനിക്കേണ്ടതായിരുന്നു.  

ബിഎസ്എന്‍എല്‍ അതിന്റെ പ്രമോഷണല്‍ ഓഫറായ 6 പൈസ ക്യാഷ്ബാക്ക് ഉപയോഗിക്കുന്നത് ജൂണ്‍ 30 വരെ നീട്ടി. ഓഫര്‍ തുടക്കത്തില്‍ മെയ് 30 വരെ മാത്രമാണുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഓഫര്‍ 2019 ഡിസംബര്‍ 31 ന് അവസാനിക്കേണ്ടതായിരുന്നു. 5 മിനിറ്റിലധികമുള്ള കോളുകള്‍ ഉപയോഗിക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭിക്കും.

ഇത്തരത്തില്‍ ഉപയോക്താക്കള്‍ക്ക് പ്രതിമാസം 50 രൂപ പരമാവധി ക്യാഷ്ബാക്ക് ലഭിക്കുമെന്നാണ് ബിഎസ്എന്‍എല്‍ പറയുന്നത്. ഈ ഓഫറിലൂടെ, ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഒരു വോയ്‌സ് കോള്‍ അല്ലെങ്കില്‍ ഒരു എസ്എംഎസ് അയച്ചുകൊണ്ട് 6 പൈസയുടെ ക്യാഷ്ബാക്ക് ലഭിക്കും. ഇത് ബിഎസ്എന്‍എല്‍ വയര്‍ലൈന്‍, ബ്രോഡ്ബാന്‍ഡ്, ഫൈബര്‍ടുഹോം സബ്‌സ്‌്രൈകബര്‍മാര്‍ക്ക് ലഭ്യമാണ്.

റിലയന്‍സ് ജിയോയുടെ ഐയുസി ചാര്‍ജ് അവതരിപ്പിച്ചതിന് മറുപടിയായാണ് കഴിഞ്ഞ വര്‍ഷം ഈ ഓഫര്‍ കൊണ്ടുവന്നത്, ഇത് മിനിറ്റില്‍ 6 പൈസയാണ്. ബിഎസ്എന്‍എല്‍ ക്യാഷ്ബാക്ക് ഓഫര്‍ സജീവമാക്കുന്നതിന്, എസ്എംഎസ് കമ്പോസ് ബോക്‌സില്‍ 'ആക്റ്റ് 6 പൈസ' എന്ന് ടൈപ്പ് ചെയ്ത് 9478053334 എന്ന വിലാസത്തിലേക്ക് അയയ്ക്കുക. പണം ക്യാഷ്ബാക്ക് രൂപത്തില്‍ വരിക്കാരന് ക്രെഡിറ്റ് ചെയ്യപ്പെടും.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

സാംസങ്ങിന്‍റെ അടുത്ത എം സീരീസ് കരുത്തൻ; ഗാലക്‌സി M67 എത്തുന്നു
വാട്‌സ്ആപ്പിൽ പുതിയ സഹായി; മെറ്റയുടെ എഐ ഏജന്‍റ്