ബിഎസ്എന്‍എല്‍ ഓഫറിന്‍റെ പേരില്‍ വ്യാജസന്ദേശം

By Web DeskFirst Published Dec 7, 2016, 11:09 AM IST
Highlights

ദില്ലി: ബിഎസ്എന്‍എല്ലിന്‍റെ ഓഫര്‍ എന്ന പേരില്‍ വാട്ട്സ്ആപ്പ് വഴി വ്യാജസന്ദേശം പ്രചരിക്കുന്നു. ബിഎസ്എന്‍എല്‍ 4ജി എക്സ്പ്രസ് സിം പുറത്തിറക്കിയെന്ന പേരിലാണ് സന്ദേശം. ഒരു വ്യാജലിങ്ക് അടക്കമാണ് ഈ സന്ദേശം എത്തുക. ഇതില്‍ ക്ലിക്ക് ചെയ്താല്‍ മാല്‍വെയര്‍ സൈറ്റിലേക്ക് ഡീഡയറക്ട് ചെയ്യും. 

സന്ദേശം ഇങ്ങനെയാണ്, ബിഎസ്എന്‍എല്ലിന്‍റെ 4ജി സിം ഉപയോഗിച്ചാല്‍ ആണ്‍ലിമിറ്റഡ് കോളും, ഡാറ്റയും ഒരു വര്‍ഷത്തോളം ഫ്രീയായി ലഭിക്കും. എന്നാല്‍ ഇതുവരെ 4ജി സേവനം ബിഎസ്എന്‍എല്‍ ആരംഭിച്ചിട്ടില്ലെന്നതാണ് സത്യം. 

ചിലപ്പോള്‍ നിങ്ങളുടെ ഫോണ്‍ തന്നെ റാഞ്ചുവാന്‍ ഹാക്കര്‍മാര്‍ക്ക് സഹായിക്കുന്നതയിരിക്കാം ഈ സന്ദേശത്തിലെ ലിങ്ക് എന്നാണ് സൈബര്‍ വൃത്തങ്ങള്‍ പറയുന്നത്. നേരത്തെ ഏയര്‍ടെല്ലിന്‍റെ പേരിലും ഫ്രീ 4ജി എന്ന പേരില്‍ വ്യാജ സന്ദേശം പരന്നിരുന്നു. വാട്ട്സ്ആപ്പില്‍ വീഡിയോ കോളിംഗ് വന്ന സമയത്തും വ്യാപകമായി വ്യാജ സന്ദേശം പരന്നിരുന്നു.

click me!