
കൊച്ചി: ഈ സാമ്പത്തിക വര്‍ഷത്തോടെ കേരളത്തില്‍ 4ജി സേവനം പൂര്‍ണ്ണമായും ലഭ്യമാക്കുമെന്ന് ബിഎസ്എന്‍എല്‍ കേരള ചീഫ് ജനറല്‍ മാനേജര്‍ ആര്‍. മണി പറഞ്ഞു. ജിയോ തരംഗത്തില്‍ മറ്റ് സര്‍ക്കിളുകളില്‍ കനത്ത നഷ്ടം നേരിട്ട ബിഎസ്എന്‍എല്‍ കേരളത്തില്‍ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 700 കോടി ലാഭം നേടി. കേരളത്തില്‍ സ്വകാര്യ കമ്പനികളുമായി സഹകരിച്ച് വൈ ഫൈ സംവിധാനങ്ങള്‍ ഒരുക്കുന്നത് അന്തിമഘട്ടത്തിലാണ്. കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി പ്രീപെയ്ഡ് വോയിസ്, ഡേറ്റാ പ്‌ളാനുകള്‍, ബ്രോഡ് ബാന്‍ഡ് പ്ലാനുകള്‍ എന്നിവയും ബിഎസ്എന്‍എല്‍ പുറത്തിറക്കി.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam