വിളിച്ചാല്‍ കിട്ടില്ലെന്ന പരാതി ഒരുവശത്ത്; മറുവശത്ത് മറ്റൊരു തകര്‍പ്പന്‍ പ്ലാന്‍ ഇറക്കി ബിഎസ്എന്‍എല്‍

Published : Jan 11, 2025, 02:00 PM ISTUpdated : Jan 11, 2025, 02:03 PM IST
വിളിച്ചാല്‍ കിട്ടില്ലെന്ന പരാതി ഒരുവശത്ത്; മറുവശത്ത് മറ്റൊരു തകര്‍പ്പന്‍ പ്ലാന്‍ ഇറക്കി ബിഎസ്എന്‍എല്‍

Synopsis

ദിവസവും മൂന്ന് ജിബി ഡാറ്റ, സൗജന്യ വോയിസ് കോള്‍, ഒപ്പം മറ്റനേകം ആനുകൂല്യങ്ങളും...84 ദിവസം വാലിഡിറ്റിയുള്ള 628 രൂപ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

ദില്ലി: നെറ്റ്‌വര്‍ക്ക് നിലവാരക്കുറവിനെ കുറിച്ച് വ്യാപക പരാതി തുടരുമ്പോഴും പുത്തന്‍ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിക്കുന്നത് തുടര്‍ന്ന് പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍. 84 ദിവസം വാലിഡിറ്റിയുള്ള 628 രൂപയുടെ റീച്ചാര്‍ജ് പ്ലാനാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് അവതരിപ്പിച്ചിരിക്കുന്നത്. ദിവസം മൂന്ന് ജിബി ഡാറ്റ പ്രദാനം ചെയ്യുന്ന റീച്ചാര്‍ജ് പ്ലാനാണിത്. ബിഎസ്എന്‍എല്‍ സെല്‍ഫ്‌കെയര്‍ ആപ്പ് വഴിയാണ് റീച്ചാര്‍ജ് ചെയ്യേണ്ടത്. 

ആനുകൂല്യങ്ങള്‍ ഏറെയുള്ള 628 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍. ദില്ലിയും മുംബൈയും അടക്കമുള്ള എല്ലാ സര്‍ക്കിളുകളിലും ഈ പാക്കേജ് ലഭ്യമാണ്. 84 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ ദിവസം മൂന്ന് ജിബി ഡാറ്റ സൗജന്യമായി ലഭിക്കും. 84 ദിവസത്തേക്ക് ആകെ 252 ജിബി ഡാറ്റയാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. പരിധി കഴിഞ്ഞാല്‍ 40 കെബിപിഎസ് വേഗത്തില്‍ അണ്‍ലിമിറ്റ‍ഡ് ഡാറ്റയും ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നു. ഡാറ്റയ്ക്ക് പുറമെ അണ്‍ലിമിറ്റഡ് വോയിസ് കോളും 628 രൂപ റീച്ചാര്‍ജ് പ്ലാനില്‍ ബിഎസ്എന്‍എല്‍ നല്‍കുന്നു. ദിവസവും 100 വീതം എസ്എംഎസും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇതിനെല്ലാം പുറമെ ഗെയിമുകളും പോഡ്‌കാസ്റ്റുകളും സംഗീതവും, മറ്റ് വിനോദങ്ങളും ആസ്വദിക്കാം. 

അതേസമയം 4ജി വിന്യാസം പുരോഗമിക്കുന്നതിന് ഇടയിലും ബിഎസ്എന്‍എല്ലിന്‍റെ നെറ്റ്‌വര്‍ക്ക് പലയിടങ്ങളിലും ഡാറ്റ, കോള്‍ പ്രശ്നങ്ങള്‍ നേരിടുന്നതായി ഉപഭോക്താക്കള്‍ പരാതിപ്പെടുന്നുണ്ട്. 2024 ജൂലൈ ആദ്യം സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ 25 ശതമാനം വരെ വര്‍ധിപ്പിച്ച ശേഷം ബിഎസ്എന്‍എല്ലിലേക്ക് ചേക്കേറിയ അനേകം യൂസര്‍മാര്‍ നിരാശരാണ് എന്നാണ് റിപ്പോര്‍ട്ട്. പുത്തന്‍ ഉപഭോക്താക്കളുടെ എണ്ണത്തിലെ കുതിപ്പാണ് താരിഫ് വര്‍ധനവിന് ശേഷമുള്ള ആദ്യ മാസങ്ങളില്‍ കണ്ടതെങ്കില്‍ ബിഎസ്എന്‍എല്‍ വിടുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷാവസാനത്തോടെ കൂടി.  

Read more: കുതിപ്പിനൊടുവില്‍ കിതച്ച് ബിഎസ്എന്‍എല്‍; ഒറ്റ മാസം 9 ലക്ഷത്തോളം ഉപഭോക്താക്കളെ നഷ്‌ടം, കാരണം മോശം സേവനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

നിശബ്‌ദമായി രണ്ട് റീചാര്‍ജ് പ്ലാനുകള്‍ പിന്‍വലിച്ച് എയര്‍ടെല്‍; വരിക്കാര്‍ക്ക് തിരിച്ചടി
ജാഗ്രതൈ! ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തം; ഞെട്ടിച്ച് കണക്കുകള്‍