അണ്‍ലിമിറ്റഡ് കോളിംഗ്; വന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

Published : Dec 18, 2016, 01:38 AM ISTUpdated : Oct 05, 2018, 02:50 AM IST
അണ്‍ലിമിറ്റഡ് കോളിംഗ്; വന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

Synopsis

തിരുവനന്തപുരം: ജിയോയുടെ വരവോടെ മികച്ച ഓഫറുകളുമായെത്തിയ സ്വകാര്യ ടെലികോം കമ്പനികളുടെ വെല്ലുവിളി നേരിടാന്‍ വന്‍ ഇളവുകളുമായി ബിഎസ്എന്‍എല്ലും. 339 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ രാജ്യത്തെവിടെയുമുള്ള ഏത് നമ്പറിലേക്കും എത്ര നേരവും വിളിക്കാം. ഇതര കമ്പനികളുടെ നമ്പറുകളിലേക്കടക്കമാണ് ഈ സേവനം.  കൂടാതെ ഒരു ജി.ബി. ഡാറ്റയും ലഭിക്കും. ബിഎസ്എന്‍എല്‍ മൊബൈല്‍ നമ്പറുകാര്‍ക്ക് 28 ദിവസത്തേക്ക് 339 രൂപയിലധികം ചാര്‍ജ് വരികയേ ചെയ്യാത്ത പാക്കേജ് ഇന്ന് നിലവില്‍ വരും.

കൂടാതെ മറ്റൊരു മികച്ച പ്ലാനും ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നുണ്ട്. 146 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 28 ദിവസം രാജ്യത്തെവിടെയുമുള്ള ബിഎസ്എന്‍എല്‍ നമ്പറുകളിലേക്ക് എത്ര നേരവും വിളിക്കാം. ലാന്‍ഡ് നമ്പറിലേക്കും ഈ സൗജന്യം ബാധകമാണ്. കൂടാതെ 300 എംബി ഡാറ്റയും ലഭിക്കും. നിലവില്‍ 341 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ സംസ്ഥാനത്തിനകത്തുള്ള ബിഎസ്എന്‍എല്‍ നമ്പറുകളിലേക്ക് എത്ര നേരവും വിളിക്കാമായിരുന്ന പാക്കേജാണുണ്ടായിരുന്നത്. 


 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

നേടാം ലക്ഷങ്ങള്‍ വരെ; എഐ ഉപയോഗിച്ച് പണം സമ്പാദിക്കാനുള്ള 5 സൂപ്പർ വഴികൾ!
ചാറ്റുകള്‍ ആരെങ്കിലും വായിക്കുമോ എന്ന് ആശങ്ക; ഇൻസ്റ്റഗ്രാം എൻക്രിപ്റ്റഡ് മെസേജിംഗ് സംവിധാനം അവസാനിപ്പിക്കുന്നു!