കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

By Web DeskFirst Published Sep 18, 2017, 1:53 PM IST
Highlights

ദില്ലി: ജിയോയെ നേരിടാന്‍ എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ, എയര്‍സെല്‍ എന്നിങ്ങനെ പല ടെലികോം കമ്പനികളും ഇതിനകം തന്നെ ഒട്ടനേകം അണ്‍ലിമിറ്റഡ് ഓഫറുമായി എത്തിക്കഴിഞ്ഞു. ഇപ്പോള്‍  വീണ്ടും ഞെട്ടിക്കുന്ന ഓഫറുമായി ബിഎസ്എന്‍എല്‍ എത്തിയിരിക്കുകയാണ്. 249 രൂപയുടെ റീച്ചാര്‍ജ്ജ് പ്ലാനില്‍ ഫ്രീ ലോക്കല്‍ എസ്റ്റിഡി കോളുകള്‍ (ബിഎസ്എന്‍എല്‍ ടു ബിഎസ്എന്‍എല്‍), 1ജിബി ഡാറ്റ പ്രതി ദിനം, വാലിഡിറ്റി 28 ദിവസം എന്നിവ നല്‍കുന്നു. 

കൂടാതെ ബിഎസ്എന്‍എല്‍ന്റെ മറ്റൊരു പ്ലാനാണ് 429 പ്ലാന്‍. ഈ പ്ലാനില്‍ 429 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ ഫ്രീ ലോക്കല്‍ എസ്റ്റിഡി കോളുകള്‍ ഏതു നെറ്റ്വര്‍ക്കിലേക്കും ചെയ്യാം കൂടാതെ 90 ജിബി ഡാറ്റ 90 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു, പ്രതിദിനം 1ജിബി ഡാറ്റ എന്ന കണക്കില്‍. 28 ദിവസത്തെ വാലിഡിറ്റിയാണ് ബിഎസ്എന്‍എല്‍ നല്‍കുന്ന 249 പ്ലാനിലുള്ളത്. ഇതേ ഓഫര്‍ എയര്‍ടെല്ലും ജിയോയും നല്‍കുന്നുണ്ട്. 

ഇവരുടെ പ്ലാന്‍ 149 രൂപയാണ്. എയര്‍ടെല്ലില്‍ 149 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് കോളുകള്‍ എയര്‍ടെല്‍ ടൂ എയര്‍ടെല്ലിലും 2ജിബി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. അതേസമയം, ജിയോയുടെ 149 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ് ടി ഡി കോളുകള്‍ ഏതു നെറ്റ്വര്‍ക്കിലേക്കും ചെയ്യാം.  2ജിബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

ജിയോയുടെ 349 പ്ലാനില്‍ 20ജിബി 4ജി ഡാറ്റ 56 ദിവസത്തെ വാലിഡിറ്റിയില്‍ ഡാറ്റ ലിമിറ്റ് ഇല്ലാതെ നല്‍കുന്നു. 20ജിബി ഡാറ്റ 56 ദിവസത്തിനുളളില്‍  എപ്പോള്‍ വേണം എങ്കിലും നിങ്ങള്‍ക്ക് ഉപയോഗിക്കാം.

click me!