മതിയാവോളം കോളും ഡാറ്റയും; ഒരു വര്‍ഷം കുശാലാക്കാന്‍ തകര്‍പ്പന്‍ ബിഎസ്എന്‍എല്‍ റീച്ചാര്‍ജ് പ്ലാന്‍

Published : Feb 22, 2025, 01:58 PM ISTUpdated : Feb 22, 2025, 02:30 PM IST
മതിയാവോളം കോളും ഡാറ്റയും; ഒരു വര്‍ഷം കുശാലാക്കാന്‍ തകര്‍പ്പന്‍ ബിഎസ്എന്‍എല്‍ റീച്ചാര്‍ജ് പ്ലാന്‍

Synopsis

365 ദിവസത്തെ വാലിഡിറ്റിയില്‍ സൗജന്യ കോളും ധാരാളം ഡാറ്റയും ലഭിക്കുന്ന തകര്‍പ്പന്‍ ബിഎസ്എന്‍എല്‍ പ്ലാന്‍ പരിചയപ്പെടാം 

ദില്ലി: വിലക്കുറവും ഗുണം മെച്ചവുമുള്ള അനേകം പ്രീപെയ്‌ഡ് റീച്ചാര്‍ജ് പ്ലാനുകളാണ് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിനുള്ളത്. ഇക്കൂട്ടത്തിലെ ഒരു ആകര്‍ഷകമായ റീച്ചാര്‍ജ് പ്ലാന്‍ ബിഎസ്എന്‍എല്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയിരിക്കുന്നു. 1999 രൂപ മാത്രം മുതല്‍മുടക്കില്‍ 365 ദിവസം ഇന്‍റര്‍നെറ്റും കോളും എസ്എംഎസും പ്രദാനം ചെയ്യുന്ന ബിഎസ്എന്‍എല്‍ പാക്കേജാണിത്. 

ബിഎസ്എന്‍എല്ലിന്‍റെ 1999 രൂപ പ്രീപെയ്‌ഡ് റീച്ചാര്‍ജ് പ്ലാനിന്‍റെ സവിശേഷതകള്‍ വിശദമായി പരിചയപ്പെടാം. 1999 രൂപ മുടക്കി റീച്ചാര്‍ജ് ചെയ്യുമ്പോള്‍ 365 ദിവസത്തെ വാലിഡിറ്റി ബിഎസ്എന്‍എല്‍ നല്‍കുന്നു. ഇക്കാലയളവിലേക്ക് 600 ജിബി അതിവേഗ ഡാറ്റ ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഈ പരിധി കഴിഞ്ഞാല്‍ ഡാറ്റയുടെ വേഗം 40 കെബിപിഎസ് ആയി കുറയും. ഇതിന് പുറമെ അണ്‍ലിമിറ്റ‍് വോയിസ് കോളും ബിഎസ്എന്‍എല്‍ 1999 രൂപ റീച്ചാര്‍ജില്‍ വാഗ്ദാനം ചെയ്യുന്നു. ദിവസവും 100 വീതം സൗജന്യ എസ്എംഎസ് നല്‍കുന്നതിനും പുറമെയാണിത്. ബിഎസ്എന്‍എല്‍ സെല്‍ഫ്‌കെയര്‍ ആപ്പ് (BSNL SELFCARE APP) വഴി റീച്ചാര്‍ജ് ചെയ്യാമെന്നും കമ്പനി അറിയിച്ചു. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേയിലും ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിലും ബിഎസ്എന്‍എല്‍ സെല്‍ഫ്‌കെയര്‍ ആപ്പ് ലഭ്യമാണ്. 

Read more: നെറ്റും കോളും കുശാല്‍; 90 ദിവസ വാലിഡിറ്റിയില്‍ എതിരാളികളെ വിറപ്പിക്കുന്ന പ്ലാനുമായി ബിഎസ്എന്‍എല്‍

ഉപയോക്താക്കള്‍ക്ക് സാമ്പത്തിക ബാധ്യതയില്ലാത്ത അനേകം റീച്ചാര്‍ജ് പ്ലാനുകള്‍ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് അവതരിപ്പിക്കുന്നുണ്ടെങ്കിലും കോള്‍ഡ്രോപ്പ് പ്രശ്നങ്ങളും ബഫറിംഗും സംബന്ധിച്ച് ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് ഏറെ പരാതിയുണ്ട്. ഈ പരിമിതികള്‍ പരിഹരിക്കാന്‍ ബിഎസ്എന്‍എല്‍ ശ്രമമാരംഭിച്ചുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ഒരു ലക്ഷ്യം 4ജി ടവറുകള്‍ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ബിഎസ്എന്‍എല്‍ ഇതിനകം 65,000-ത്തിലധികം 4ജി സൈറ്റുകള്‍ പൂര്‍ത്തിയാക്കി. കേരളത്തിലും ബിഎസ്എന്‍എല്‍ 4ജി വിന്യാസം പുരോഗമിക്കുകയാണ്. 

Read more: കോള്‍, നെറ്റ് പ്രശ്നം ഉടന്‍ അവസാനിക്കും; ബി‌എസ്‌എൻ‌എൽ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വലിയ ബാറ്ററിയുമായി ഹോണർ പ്ലേ 60എ എൻട്രി ലെവൽ 5ജി ഫോൺ പുറത്തിറങ്ങി
എന്താണ് മെമ്മറി കാർഡിലെ ഹാഷ് വാല്യൂ? ഇതാ അറിയേണ്ടതെല്ലാം