ഷവോമി റെഡ്മി നോട്ട് 4 വെറും 1099 രൂപയ്ക്ക് ; ഇതിലെ സത്യാവസ്ഥ അറിയാമോ?

Published : Jul 09, 2017, 03:20 PM ISTUpdated : Oct 04, 2018, 08:01 PM IST
ഷവോമി റെഡ്മി നോട്ട് 4 വെറും 1099 രൂപയ്ക്ക് ; ഇതിലെ സത്യാവസ്ഥ അറിയാമോ?

Synopsis

ജിഎസ്ടി ചൈനീസ് മൊബൈലുകളുടെ വില വര്‍ദ്ധിപ്പിക്കും എന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാട്ട്സ്ആപ്പില്‍ വ്യാപകമായ ഒരു സന്ദേശം പ്രചരിക്കാന്‍ തുടങ്ങിയത്. ഷവോമി റെഡ്​മി നോട്ട്​ 4 കേവലം 1099 രൂപക്ക്​ ആമസോണിൽ ലഭിക്കുന്നു എന്നായിരുന്നു ഈ സന്ദേശം. എന്നാല്‍ ഇതിന്‍റെ  സത്യാവസ്ഥ പിന്നീടാണ് വെളിവായത്. വ്യാജ സന്ദേശമായിരുന്നു ഇത്.

32ജിബി റെഡ്മി നോട്ട് 4 ആണ് വെറും 1099 രൂപയ്ക്ക് ലഭിക്കുമെന്ന സന്ദേശം. അതോടൊപ്പം 64 ജിബി റാം 1299 രൂപക്ക് ലഭിക്കുമെന്നും വ്യാജ സന്ദേശത്തിലുണ്ടായിരുന്നു. റെഡ്മി സ്നേഹം തലക്ക് പിടിച്ച് മുമ്പും ആലോചിക്കാതെ പോയി തലവെച്ചുകൊടുക്കേണ്ട. അത് ഒരു ഒന്നാന്തരം തട്ടിപ്പാണ്.

സന്ദേശത്തിന് പിറകെ പോകുന്നവരുടെ  പണം തട്ടിപ്പുകാർ പറ്റിച്ചാല്‍ പോലും മനസിലാകില്ല. ജി.എസ്.ടി വരുന്നതിന്‍റെ ഭാഗമായുള്ള ഒാഫർ എന്ന പേരിലാണ് സന്ദേശം എത്തുന്നത്. ജിഎസ്ടി നിലവിൽ വരുന്നതിന് മുമ്പേ തന്നെ ഇലക്ട്രോണിക്ക് വിപണി ഇതുപോലെ പല ഓഫറും നൽകി വന്നു. അതുകൊണ്ടുതന്നെ ഇതൊരു വ്യാജ സന്ദേശമാണെന്ന് ആർക്കും പെട്ടെന്ന് മനസ്സിലായതുമില്ല.

ശരിക്കും ഇത്തരം സന്ദേശങ്ങള്‍ വാട്ട്സ്ആപ്പ് സ്കാം എന്ന് പൊതുവില്‍ വിളിക്കാം​. വാട്ട്സ്ആപ്പില്‍ ലഭിക്കുന്ന സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക്​ ചെയ്​താൽ ആമസോൺ സൈറ്റിന്‍റെ ലോഗോയുള്ള ഡ്യൂപ്ലികേറ്റ് സൈറ്റിൽ എത്തും. സൈറ്റിൽ  ഉൽപ്പന്നങ്ങളുടെ ഫോ​ട്ടോയിൽ ആദായവിലയില്‍ വില്‍ക്കാനെന്നപോലെ വച്ചിട്ടുണ്ടാകും. ഇതില്‍ ക്ലിക്ക്​ ചെയ്​താൽ ഉൽപ്പന്നത്തി​ൻ്റെ വിവരവും നിങ്ങളുടെ വിലാസം, ഫോൺ നമ്പർ, ഇ. മെയിൽ  ഉൾപ്പെടെയുള്ള വിവരങ്ങളും ചോദിക്കും.

തുടർന്ന്​ ഒാഫർ മെസേജ്​ എട്ട്​ വാട്​സ്​ആപ്​  ഗ്രൂപ്പിലേക്ക്​ ഷെയർ ചെയ്യാൻ നിർദേശിക്കും. ഷെയർ ചെയ്യുന്നതോടെ അറിയാതെ നിങ്ങൾ തട്ടിപ്പ്​ പ്രചരിപ്പിക്കുന്നു.  ഇതിന്​ ശേഷം യു.സി ആപ്​ നിങ്ങളുടെ മൊബൈലിൽ ഡൗൺലോഡ്​ ചെയ്യാൻ നിർദേശിക്കും.

അതിൽ സാധനം കൈമാറു​മ്പോൾ പണം നൽകാനുള്ള ഒാപ്​ഷൻ കാണും. അപ്പോഴേക്കും നിങ്ങളുടെ മുഴുവൻ വിവരങ്ങളും തട്ടിപ്പ്​ സംഘം വിവിധ മാർക്കറ്റിങ്​ കമ്പനികൾക്ക്​ വിറ്റ്​ പണം വാങ്ങിക്കാണും. ഇത്തരത്തിലാണ് ഈ തട്ടിപ്പ് നടക്കുന്നത്.
 

 

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ആർ-സീരീസിലെ ഏറ്റവും ശക്തമായ സ്മാർട്ട്‌ഫോൺ; വൺപ്ലസ് 15 R ഇന്ത്യയിൽ പുറത്തിറങ്ങി
പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്