ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് 3 എത്തുന്നു

Published : Aug 27, 2017, 11:59 AM ISTUpdated : Oct 04, 2018, 08:08 PM IST
ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് 3 എത്തുന്നു

Synopsis

സന്‍ഫ്രാന്‍സിസ്കോ:  ആ​പ്പി​ൾ സ്മാ​ർ​ട്ട് വാ​ച്ചു​ക​ളു​ടെ പുതിയ പതിപ്പ് അടുത്തമാസം പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. ഐ​ഫോ​ണ്‍ 8 അ​വ​ത​രി​പ്പി​ക്കു​ന്ന അ​ടു​ത്ത​മാ​സം​ത​ന്നെ ആ​പ്പി​ൾ വാ​ച്ച് 3 പു​റ​ത്തി​റ​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന. ആ​പ്പി​ളി​ന്‍റെ മു​ഖ്യ പങ്കാളികളില്‍ ഒ​ന്നാ​യ ക്വാ​ന്‍റ കം​പ്യൂ​ട്ട​ർ മൂ​ന്നാം ത​ല​മു​റ സ്മാ​ർ​ട്ട് വാ​ച്ചു​ക​ൾ ടെ​സ്റ്റിം​ഗ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ചൈ​ന​യി​ലെ ഇ​ക്ക​ണോ​മി​ക് ഡെയ്‌ലിയാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 

പു​തി​യ ഫ്ളാ​ഗ്ഷി​പ് സ്മാ​ർ​ട്ട്ഫോ​ണാ​യ ഐ​ഫോ​ണ്‍ 8 അ​വ​ത​രി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം ന​വീ​ക​രി​ച്ച ഐ​ഫോ​ണ്‍ 7എ​സ്, 4 കെ ​ആ​പ്പി​ൾ ടി​വി (അ​ഞ്ചാം ത​ല​മു​റ) എ​ന്നി​വ​യും പു​റ​ത്തി​റ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.  രൂ​പ​ത്തി​ലും വ​ലി​പ്പ​ത്തി​ലും മു​ൻ മോ​ഡ​ലി​നു സ​മാ​ന​മാ​യി​രി​ക്കും ആ​പ്പി​ൾ വാ​ച്ച് 3. എ​ൽ​ടി​ഇ ക​ണ​ക്‌ടിവി​റ്റി​യാ​ണ് പു​തു​താ​യി പ്ര​തീ​ക്ഷി​ക്കു​ന്ന ഏ​റ്റ​വും പ്ര​ധാ​ന ഫീ​ച്ച​ർ. 

അ​തോ​ടെ ഐ​ഫോ​ണു​മാ​യി ക​ണ​ക്‌ട് ചെ​യ്യാ​തെ​യും 4ജി ​ല​ഭി​ക്കും. അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ര​ണ്ടു​കോ​ടി സ്മാ​ർ​ട്ട് വാ​ച്ചു​ക​ൾ വി​റ്റ​ഴി​ക്കാ​നാ​ണ് ആ​പ്പി​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്. 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

നമ്മുടെ ഭൂമിക്ക് വയസ്സ് നാലര ബില്യൺ; വാസയോഗ്യമായി തുടരാൻ ഇനി എത്ര കാലം?
പ്രതിദിനം 1.5 ജിബി ഡാറ്റ, 84 ദിവസം; ജിയോ vs എയര്‍ടെൽ vs വോഡഫോൺ, ഏതാണ് മികച്ച പ്ലാൻ?