ചാറ്റിങ്ങിലൂടെ യുവാവിന്‍റെ വിളയാട്ടം;   പോലീസ് കെണിയില്‍  കള്ളന്‍ വീണതിങ്ങനെ...

web desk |  
Published : Aug 08, 2017, 08:44 AM ISTUpdated : Oct 04, 2018, 06:35 PM IST
ചാറ്റിങ്ങിലൂടെ യുവാവിന്‍റെ വിളയാട്ടം;   പോലീസ് കെണിയില്‍  കള്ളന്‍ വീണതിങ്ങനെ...

Synopsis

തൊടുപുഴ:   പലതരത്തിലൂള്ള ചാറ്റിങ്ങിലൂടെ  സ്ത്രീകളെ വീഴ്ത്തുന്ന വാര്‍ത്ത നാം പലപ്പോഴും കേള്‍ക്കാറുണ്ട്. എന്നാല്‍ ചാറ്റിങ്ങിലൂടെ പുരുഷന്മാരെ വശീകരിച്ച്  മോഷണ കഥയെ  പതിവായതാണിത്.   തൊടുപുഴയിലാണ്  സംഭവം അരങ്ങേറിയത്. സംഭവുമായി ബന്ധപ്പെട്ട് പാലക്കാട് മണ്ണാര്‍ക്കാട്  കൈതച്ചിറ മാനസ് പറമ്പില്‍ മാളിയേക്കല്‍ വീട്ടില്‍ അലാവുദ്ദീന്‍(29)  തൊടുപൂഴ പോലീസ് പിടികൂടി. 

യുവാക്കളെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന്  പ്രേരിപ്പിച്ചാണ് മോഷണം നടത്തിയിരുന്നത്. തൊടുപുഴ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്.  ചാറ്റിങ്ങ് കെണിയൊരുക്കിയാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. 

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ തൊടുപുഴ സ്വദേശിയായ അലാവുദ്ദീന്‍  ചാറ്റിങ്ങിലൂടെ പരിചയപ്പെടുകയായിരുന്നു. പിന്നീട് തൊടുപുഴ ലോഡ്ജില്‍ ഇരുവരും മുറിയെടുത്തു.  എന്നാല്‍ യുവാവ് ഉറങ്ങുന്നതിനിടെ  അലാവുദ്ദീന്‍ ലാപ്‌ടോപ്,  എടി എം കാര്‍ഡ്, രണ്ട് മൊബൈല്‍ ഫോണ്‍, 6000 രൂപ എന്നിവ മോഷ്ടിച്ച് സ്ഥലം വിടുകയായിരുന്നു. 

പിന്നീട് ഇയാള്‍ ലാപ്‌ടോപ്പിലെ ചില ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഒരു ലക്ഷം രൂപ വേണമെന്നായിരുന്നു അലാവുദ്ദീന്റെ ആവശ്യം. തുടര്‍ന്ന് യുവാവ് പരാതി നല്‍കുകയായിരുന്നു.  പ്രതിയെ റിമാന്‍ഡ് ചെയ്തു.  എസ് ഐ മാരായ വി സി വിഷ്ണു കുമാര്‍, സുനില്‍ വി എന്നിവരുടെ സംഘമാണ് അറസ്റ്റ് ചെയ്തത്.
 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ഗോസ്റ്റ്‌പെയറിംഗ് തട്ടിപ്പ്; ഇന്ത്യയിലെ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
അടുത്ത വണ്‍പ്ലസ് അത്ഭുതം; വണ്‍പ്ലസ് 15ടി മൊബൈലിന്‍റെ ഫീച്ചറുകള്‍ ചോര്‍ന്നു