ഗ്യാലക്‌സി എസ് 7ന്‍റെ വാട്ടര്‍ പ്രൂഫിനെതിരെ ഉപയോക്താക്കളുടെ പരാതി

By Web DeskFirst Published Jul 9, 2016, 2:38 PM IST
Highlights

ഗ്യാലക്‌സി എസ് 7 ലെ വാട്ടര്‍പ്രൂഫ് സംവിധാനം പ്രഹസനമോ, ഇതിനെ അനുകൂലിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. 48,900 രൂപ വരുന്ന ഫോണിന്‍റെ വാട്ടര്‍ പ്രൂഫ് സംവിധാനം പണികൊടുത്തവരുടെ അനുഭവമാണ് വീഡിയോയില്‍. ഗ്യാലക്‌സി എസ് 7ല്‍ വെള്ളം തട്ടിയത്തോടെ സ്‌ക്രീനുകള്‍ മങ്ങുകയും ടച്ച് സ്‌ക്രീന്‍ പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്യുന്നു എന്ന ഉപയോക്താക്കളുടെ പരാതി.

ഗ്യാലക്‌സി എസ് 7നൊപ്പം സാംസങ്ങ്‌ പുറത്തിക്കിയ 58,900 രൂപ വില വരുന്ന സാംസങ്ങ്‌ ഗ്യാലക്‌സി എസ്7 എഡ്ജ് 1.5 മീറ്റര്‍ ആഴത്തിലുള്ള വെള്ളത്തില്‍ 30 മിനിറ്റ് സമയം കിടന്നാലും ഫോണിന് ഒന്നും സംഭവിക്കില്ല എന്നാണ് സാംസങ്ങ് അവകാശപ്പെടുന്നത്. 

വെള്ളവും പൊടിയും പ്രതിരോധിക്കാനുള്ള കഴിവായിരുന്നു ഗാലക്‌സി എസ്7 ഫോണുകളുടെ പ്രധാന ആകര്‍ഷണം. ഈ വാഗ്ദാനത്തിന് നിറം മങ്ങിയെങ്കിലും ഫോണിന്റെ ഡിസ്‌പ്ലെ, ബാറ്ററി ലൈഫ്, ക്യാമറകള്‍ എല്ലാം മികച്ചതാണ്. ഉപഭോക്താക്കളില്‍ നിന്ന് ചില പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷിക്കുമെന്നും സാംസങ്ങ്‌ അധികൃതര്‍ അറിയിച്ചു. എസ് 7, എസ് 7 എഡ്ജിലും 5.1 ഇഞ്ച് ക്യുഎച്ച്ഡി സൂപ്പര്‍ അമലോഡ് ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്.

click me!