ലോകം മൊത്തം ജിബ്‌ലി വൈബ്; ഇന്‍റര്‍നെറ്റില്‍ തരംഗമായ എഐ ശൈലിയിലുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ചെയ്യേണ്ടത്

Published : Mar 27, 2025, 04:20 PM ISTUpdated : Mar 27, 2025, 04:25 PM IST
ലോകം മൊത്തം ജിബ്‌ലി വൈബ്; ഇന്‍റര്‍നെറ്റില്‍ തരംഗമായ എഐ ശൈലിയിലുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ചെയ്യേണ്ടത്

Synopsis

ചാറ്റ്ജിപിടി 4o-ന്‍റെ 'സ്റ്റുഡിയോ ജിബ്‌ലി' ഇന്‍റര്‍നെറ്റില്‍ വലിയ തരംഗമായിരിക്കുകയാണ്, എങ്ങനെയാണ് ജിബ്‌ലി ഉപയോഗിച്ച് ചിത്രങ്ങള്‍ സൃഷ്ടിക്കേണ്ടത് എന്ന് മനസിലാക്കാം 

കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് ചാറ്റ്ജിപിടി 4o-ന്‍റെ 'സ്റ്റുഡിയോ ജിബ്‌ലി' ഇന്‍റര്‍നെറ്റില്‍ വലിയ തരംഗമായിരിക്കുകയാണ്. നിങ്ങളുടെ ഫോട്ടോയെ വിവിധ തീമുകളിലുള്ള എഐ ചിത്രങ്ങളാക്കി മാറ്റുന്ന ചാറ്റ്ജിപിടി 4o-യുടെ ടെക്നിക്കാണ് ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ചത്. ചാറ്റ്ജിപിടിയുടെ ഫ്രീ വേര്‍ഷന്‍ ഉപയോഗിച്ച് സ്റ്റുഡിയോ ജിബ്‌ലി പ്രോംപ്റ്റിലുള്ള ഇത്തരം എഐ ഗ്രാഫിക്സ് ചിത്രങ്ങള്‍ ക്രിയേറ്റ് ചെയ്യാന്‍ കഴിയുമോ? അതോ പെയ്‌ഡ് അക്കൗണ്ട് ഇതിന് അവശ്യമാണോ? സ്റ്റുഡിയോ ജിബ്‌ലിയെ കുറിച്ച് അറിയേണ്ടതെല്ലാം. 

ചാറ്റ്ജിപിടി 4o ഉപയോഗിക്കാന്‍ നിങ്ങളുടെ ഗൂഗിള്‍ ഐഡ‍ി വഴി ഒരു ഓപ്പണ്‍ എഐ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുകയാണ് ആദ്യം വേണ്ടത്. ഫ്രീ അക്കൗണ്ടായും രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ ഈ സൗജന്യ ചാറ്റ്ജിപിടി വേര്‍ഷന് പെയ്‌ഡ് മോഡുമായി താരതമ്യം ചെയ്യുമ്പോള്‍ ചില പരിമിതികളുണ്ട് എന്നത് വസ്തുതയാണ്. സ്റ്റുഡിയോ ജിബ്‌ലി ഉപയോഗിച്ച് എങ്ങനെയാണ് രസകരമായ ചിത്രങ്ങള്‍ നിര്‍മ്മിക്കേണ്ടത് എന്ന് വിശദമായി അറിയാം. 

ആദ്യം ചാറ്റ്ജിപിടി വെബ്‌സൈറ്റില്‍ പ്രവേശിക്കുക. നിങ്ങളുടെ ഗൂഗിള്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക, അല്ലെങ്കില്‍ പുതിയ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യുക. അതോടെ ചാറ്റ്ജിപിടി ഇന്‍റര്‍ഫേസ് തെളിഞ്ഞുവരും. എഐ ശൈലിയിലുള്ള ചിത്രങ്ങള്‍ സൃഷ്ടിക്കാൻ ലളിതമായ ടെക്സ്റ്റ് പ്രോംപ്റ്റുകളും, ഒപ്പം "Studio Ghibli" എന്ന പദവും നല്‍കിയാല്‍ മാത്രം മതി. 

ഒരു ഉദാഹരണത്തിലൂടെ ഇക്കാര്യം കൂടുതല്‍ വ്യക്തമായി മനസിലാക്കാം. ഒരു ക്ലാസ് റൂമിലിരിക്കുന്ന ഫോട്ടോ തയ്യാറാക്കണമെങ്കില്‍ group of people in a class room Ghibli style എന്ന് പ്രോംപ്റ്റ് ചെയ്ത് നല്‍കിയാല്‍ മതി, ചിത്രങ്ങള്‍ ഉടനടി ലഭിക്കും. എഐ ശൈലിയിലുള്ള ചിത്രങ്ങൾ ചാറ്റ്ജിപിടിയുടെ പ്ലസ്, പ്രോ അല്ലെങ്കിൽ ടീംസ് പതിപ്പുകളിൽ മാത്രമേ ആക്‌സസ് ചെയ്യാൻ കഴിയൂ.  

Read more: യാത്രയെ ബാധിക്കുമോ? അനവധി ഉപയോക്താക്കളുടെ ഗൂഗിള്‍ മാപ്സ് വിവരങ്ങൾ നീക്കംചെയ്യപ്പെട്ടു, ഇനിയെന്ത് ചെയ്യണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

അറിയോ? ഇന്‍റർനെറ്റ് ഇല്ലാതെയും യുപിഐ പേയ്‌മെന്‍റുകൾ നടത്താം, പണം അയക്കേണ്ടത് എങ്ങനെയെന്ന് വിശദമായി
നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ? അറിയാനുള്ള സൂചനകള്‍ ഇതാ, എങ്ങനെ അക്കൗണ്ട് വീണ്ടെടുക്കാമെന്നും