
കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ഒരു നായയെ യുവാവ് താഴേക്ക് വലിച്ചെറിയുന്ന യുവാവിനെ തേടി സോഷ്യല്‍ മീഡിയ. ഈ സംഭവത്തിന്‍റെ വീഡിയോ മൃഗസ്‌നേഹികളാണ് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.
നായയുടെ കഴുത്തില്‍ പിടിച്ച് താഴേക്ക് വലിച്ചെറിയുന്ന ഇയാള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. നിലത്ത് വീണ നായ അനക്കമില്ലാത്തെ കിടക്കുന്നതും ദയനീയമായി കരയുന്നതും കണ്ട് ഇയാള്‍ ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
പ്രതിഷേധം കനത്തപ്പോള്‍ ചെന്നൈ സൈബര്‍ ക്രൈം സെല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങളില്‍ യുവാവിന്റെ മുഖം വ്യക്തമാണ്. ഹ്യൂമന്‍ സോസൈറ്റി ഇന്റര്‍നാഷണല്‍ യുവാവിനെക്കുറിച്ച് വിവരങ്ങള്‍ നല്‍ക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചു.
വീഡിയോ എന്നാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. വാട്‌സ്ആപ്പില്‍ ആദ്യം പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ ഇപ്പോള്‍ ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ചെന്നൈയില്‍ നിന്നാണ് വീഡിയോ അപ്‌ലോഡ് ചെയ്യപ്പെട്ടതെന്ന് അറിയുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam