
വാട്ട്‌സ്ആപ്പിന്‍റെ വ്യാജന്‍ 30 ലക്ഷം ഉപയോക്താക്കള്‍ക്ക് എങ്കിലും ബാധിച്ചിരിക്കാം എന്ന് റിപ്പോര്‍ട്ട്‍. “Update WhatsApp Messenger”- അപ്ഡേറ്റ് വാട്ട്സ്ആപ്പ് മെസഞ്ചര്‍ എന്ന പേരിലാണ് ഈ ആപ്പ് ദൃശ്യമാകുന്നത്.
“WhatsApp Inc*’ എന്നാണ് ഡെവലപ്പറുടെ പേരായി കൊടുത്തിരിക്കുന്നത്. അബദ്ധത്തില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് വലിയ പണികിട്ടും എന്നാണ് റിപ്പോര്‍ട്ട്. ആഡ് എഫക്ടഡ് ആപ്പാണ് ഇതെന്നും. ചിലപ്പോള്‍ വൈറസ് പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നുമാണ് വാട്ട്സ്ആപ്പ് പറയുന്നത്. എന്നാല്‍ സോംബി ആപ്പ് എന്നാണ് ഇത്തരം ആപ്പുകളെ ഗൂഗിള്‍ വിശേഷിപ്പിക്കുന്നത്. അതായത് പ്ലേസ്റ്റോറിന്‍റെ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് സുരക്ഷയെ മറികടന്നാണ് ഈ ആപ്പ് പ്ലേസ്റ്റോറില്‍ കടന്ന് കയറിയത്.
ഒപ്പം ഒറിജിനല്‍ വാട്ട്സ്ആപ്പിന്‍റെ സ്ഥാനവും കുറേ സമയം കൈയ്യടക്കുകയും ചെയ്തു. ഇതിനോടകം ലക്ഷക്കണക്കിന് വ്യാജ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. എന്നാല്‍ അപകടം തിരിച്ചറിഞ്ഞ വാട്ട്സ്ആപ്പ് പിന്നീട് ഈ ആപ്പ് ഗൂഗിളുമായി ചേര്‍ന്ന് നീക്കം ചെയ്തിട്ടുണ്ടെങ്കില്‍. അതീവ ഗൗരവമുള്ള വിഷയമാണിതെന്നും, ഇത്തരം കാര്യങ്ങള്‍ ഗൗരവത്തോടെ പരിഗണിക്കുമെന്നുമാണ് ഗൂഗിള്‍ പറയുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam