ഓഖി ചുഴലിക്കാറ്റില്‍ നിന്ന് ഉറ്റവര്‍ സുരക്ഷിതരോ? അറിയാം ഫേസ്ബുക്ക് വഴി

By Web DeskFirst Published Dec 2, 2017, 3:24 PM IST
Highlights

ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ സംസ്ഥാനം ഉലയുമ്പോള്‍ ഉറ്റവര്‍ സുരക്ഷിതരാണോ എന്ന് അറിയാന്‍ ഫേസ്ബുക്ക് സഹായം. പ്രകൃതി ദുരന്തങ്ങളോ മറ്റ് അപകടങ്ങളോ ഉണ്ടാവുമ്പോള്‍ സുഹൃത്തുകള്‍ സുരക്ഷിതരാണോ എന്നറിയാനുള്ള ഫേയ്ബുക്കിന്‍റെ 'സേഫ്റ്റി ചെക്ക് ടൂളാ'ണ് ഓഖിയുടെ വലയത്തില്‍ നിന്ന് പ്രിയപ്പെട്ടവര്‍ സുരക്ഷിതനാണോ അല്ലയോ എന്ന് പറഞ്ഞുതരുന്നത്.

ദുരിത പ്രദേശത്ത് എത്തിപ്പെട്ട അന്യദേശവാസികള്‍ക്കും തങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും തങ്ങള്‍ സുരക്ഷിതരാണെന്ന് അറിയാക്കാനാണ് ഈ സംവിധാനം ഉപയോഗപ്രദമാകുക.  ഈ ടൂള്‍ ആക്ടിവേറ്റ് ചെയ്തിട്ടുള്ളവരുടെ പേജില്‍ നിങ്ങള്‍ സുരക്ഷിതനാണോ എന്ന് അറിയിക്കാന്‍ ആവശ്യപ്പെട്ട് അറിയിപ്പ് വരും. ഐ ആം സേഫ് എന്ന ഓപ്ഷന്‍ സെലക്ട് ചെയ്താല്‍ നമ്മള്‍ സുരക്ഷിതനാണെന്ന വിവരം സുഹൃത്തുക്കള്‍ക്ക് ലഭിക്കും. ഫെയ്സ്ബുക്കിലെ സുഹൃത്തുക്കുകള്‍ക്ക് മാത്രമേ നമ്മള്‍ ഇടുന്ന കമന്റുകളും സ്റ്റാറ്റസുകളും കാണാന്‍ സാധിക്കുകയുള്ളൂ.

2011 ല്‍ ജപ്പാനില്‍ ഉണ്ടായ വന്‍ സുനാമിക്കും ഭൂകമ്പത്തിനും ശേഷം ജപ്പാന്റെ ഫേസ്ബുക്ക് എഞ്ചിനീയര്‍മാര്‍ ഇത്തരമൊരു ടൂളിന് തുടക്കം കുറിച്ചിരുന്നു. പിന്നീട് 2015 ല്‍ നേപ്പാളില്‍ ഭൂമികുലുക്കമുണ്ടായപ്പോള്‍ ഈ സംവിധാനം ഫേസ്ബുക്ക് അവതരിപ്പിച്ചു. പാരീസിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഫേസ്ബുക്ക്'സേഫ്റ്റി ചെക്ക് ടൂള്‍' അവതരിപ്പിച്ചിരുന്നു. അന്ന് അതിലൂടെ ലക്ഷക്കണക്കിന് പാരീസ് നിവാസികള്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിച്ചു.

പ്രളയം ചെന്നൈ നഗരത്തില്‍ താണ്ഡവമാടിയപ്പോഴും ഈ പദ്ധതി ഉപഭോക്താക്കള്‍ക്ക് സഹായമരുളി. കേരളത്തില്‍ ഇത് ആദ്യമായിട്ടാണ് സേഫ് ചെക്ക ടൂള്‍ ഉപയോഗപ്പെടുത്തുന്നത്. ഓഖി ചുഴലിക്കാറ്റില്‍ നിന്ന് ഉറ്റവര്‍ സുരക്ഷിതരാണോ എന്ന അറിയാനും അറിയിക്കാനും ഈ സംവിധാനം ഉപയോഗിക്കാം- ഇവിടെ


 

click me!