
മൊറാദാബാദ്: ഫേസ്ബുക്കിലൂടെ തത്സമയ ദൃശ്യങ്ങൾ പുറത്തുവിട്ടശേഷം പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചു. ഡൽഹിയിലെ ലജ്പത് നഗറിലാണ് മൊറാദാബാദ് സ്വദേശിനിയായ പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്. തന്‍റെ ജീവിതത്തിൽ എല്ലാം കുഴപ്പങ്ങളിലേക്കാണ് നയിക്കുന്നതെന്നും ഇതിനാൽ ജീവനൊടുക്കുകയാണെന്നും 23കാരിയായ പെൺകുട്ടി പറയുന്നത് വീഡിയോയിൽ ദൃശ്യമാണ്.
വീഡിയോ കണ്ട ബന്ധുക്കളും സുഹൃത്തുക്കളും പെൺകുട്ടി താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയെ വിവരമറിയിച്ചു. ഇദ്ദേഹമാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഡൽഹിയിൽ മാധ്യമപ്രവർത്തന വിദ്യാർഥിനിയാണ് പെൺകുട്ടി. ഇവരുടെ ഭർത്താവ് രാംപൂരിൽ വ്യാപാരിയാണ്.
വൈകുന്നേരങ്ങളിൽ വൈകി വരുന്നതിനെ ചൊല്ലി അയൽക്കാർ അപമാനിച്ചിരുന്നതായും മർദിച്ചിരുന്നതായും ഇതേതുടർന്നാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നും പെൺകുട്ടി പോലീസിന് മൊഴി നൽകി. ഇതു സംബന്ധിച്ചു പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും പെൺകുട്ടി ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam