ഇന്‍സ്റ്റന്‍റ് ആര്‍ട്ടിക്കിള്‍സ് ഫേസ്ബുക്ക് മെസഞ്ചറിലും

By Web DeskFirst Published Jul 16, 2016, 3:47 AM IST
Highlights

ന്യൂയോര്‍ക്ക്: ഓണ്‍ലൈന്‍ പബ്ലിഷിങ്ങ് രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ ഫേസ്ബുക്ക് അവതരിപ്പിച്ച പദ്ധതിയാണ് ഇന്‍സ്റ്റന്‍റ് ആര്‍ട്ടിക്കിള്‍സ്. ഫേസ്ബുക്കില്‍ നിന്നും പുറത്ത് പോകാതെ തന്നെ പ്രമുഖ സൈറ്റുകളുടെ വാര്‍ത്തകള്‍ എല്ലാം അറിയാം എന്നതാണ് ഇതിന്‍റെ ഗുണം. എന്നാല്‍ തുടക്കത്തില്‍ പരമ്പരാഗത സൈറ്റുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തും എന്ന് പറഞ്ഞിരുന്നെങ്കിലും കാര്യമായ ചലനം ഇതുവരെ ഇന്‍സ്റ്റന്‍റ് ആര്‍ട്ടിക്കിള്‍ ഉണ്ടാക്കിയിട്ടില്ല എന്നാണ് ടെക് ലോകം തന്നെ വിലയിരുത്തുന്നത്.

അതിനിടയിലാണ് ഇന്‍സ്റ്റന്‍റ് ആര്‍ട്ടിക്കിള്‍ എന്ന സൗകര്യം തങ്ങളുടെ സന്ദേശ ആപ്പ് ആയ ഫേസ്ബുക്ക് മെസഞ്ചറിലേക്ക് ഫേസ്ബുക്ക് വ്യാപിക്കുന്നത്. ഏതെങ്കിലും ഒരു ഉപയോക്താവ് മറ്റൊരു ഉപയോക്താവിന് ഇന്‍സ്റ്റന്‍റ് ആര്‍ട്ടിക്കിള്‍ ഷെയര്‍ ചെയ്താല്‍ മെസഞ്ചറില്‍ നിന്നും പുറത്തുപോകാതെ തന്നെ അത് വായിക്കുവാന്‍ സാധിക്കും എന്നതാണ് ഇതിന്‍റെ പ്രത്യേകത.

Latest Videos

ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സന്ദേശ ആപ്ലികേഷനാണ് മെസഞ്ചര്‍. അതിനാല്‍ തന്നെ ഈ വളര്‍ച്ചയുടെ ആനുകൂല്യം തങ്ങളുടെ ഇന്‍സ്റ്റന്‍റ് ആര്‍ട്ടിക്കിളിനും ഉപയോഗപ്പെടുത്തനാണ് ഫേസ്ബുക്കിന്‍റെ തീരുമാനം. അധികം വൈകാതെ ഫേസ്ബുക്കിന്‍റെ കൈയ്യിലുള്ള വാട്ട്സ്ആപ്പിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കും എന്നും സൂചനകള്‍ വരുന്നുണ്ട്. 

click me!