ഫേസ്ബുക്കില്‍ 'കുത്തിപ്പോക്കല്‍' ട്രെന്‍റ്; രക്ഷപ്പെടാന്‍ ഇതാ എളുപ്പവഴി

By Web DeskFirst Published Jun 26, 2016, 1:20 PM IST
Highlights

ഫേസ്ബുക്കില്‍ ഇത് കുത്തിപ്പോക്കല്‍ കാലമാണ്. സോഷ്യല്‍ മീഡിയ ട്രോളിംഗിന്‍റെ പുതിയൊരു രൂപം എന്ന് തന്നെ പറയാം. മുന്‍പ് രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഇത് കൃത്യമായി പ്രയോഗിക്കപ്പെട്ടിരുന്നു. മുന്‍പ് പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി ഏതെങ്കിലും നേതാവ് പറഞ്ഞാല്‍ അദ്ദേഹത്തിന്‍റെ മുന്‍പോസ്റ്റ് വീണ്ടും ശ്രദ്ധയില്‍ പെടുത്തുക എന്നതായിരുന്നു രീതി. 

എന്നാല്‍ ഫേസ്ബുക്കിലെ ഏതു സാധാരണക്കാരനും 'കുത്തിപ്പോക്കല്‍' ട്രോളിന്‍റെ ഇരയാകുന്ന അവസ്ഥയാണ് ഇത്. പഴയ ചിത്രങ്ങളും, മുന്‍പ് ഇട്ട സ്റ്റാറ്റസുകളും ഇപ്പോഴും ഫീഡില്‍ എത്തുകയും അതിനാല്‍ കളിയാക്കപ്പെടുകയുമാണ് അല്‍പ്പം തമാശയും, അല്‍പ്പം ഗൗരവം ഉള്ളതുമായി കുത്തിപ്പോക്കല്‍ രീതി. 

വർഷങ്ങൾക്ക് മുന്‍പ് ഫേസ്ബുക്ക് തുടക്കകാലത്ത് ഇട്ട ചിത്രങ്ങളില്‍ ആരെങ്കിലും കമന്‍റോ ലൈക്കോ ചെയ്താല്‍ അത് വീണ്ടും ഫേസ്ബുക്ക് ഉപയോക്താവിന്‍റെയും, സുഹൃത്തുക്കളുടെയും ടൈംലൈനിൽ പ്രത്യക്ഷപ്പെടും. നിങ്ങള്‍ വര്‍ഷങ്ങളായി ഫേസ്ബുക്കില്‍ ഉണ്ടാക്കിയെടുത്ത ഇമേജ് തന്നെ തച്ചുടക്കുന്ന ചിത്രമാണ് അതെങ്കില്‍ കളിയാക്കപ്പെട്ടേക്കാം. 

ഇത്തരം ട്രോളിങ്ങിന്‍റെ ഭാഗമായവര്‍ തന്നെ തന്നെ കളിയാക്കിയവര്‍ക്കും ഇതേ വഴിയില്‍ പണി കൊടുത്തതോടെയാണ് സോഷ്യല്‍ മീഡിയയില്‍ 'കുത്തിപ്പോക്കല്‍' ട്രെന്‍റായത്. ഇനി ഈ കുത്തിപ്പോക്കലില്‍ നിന്നും രക്ഷപ്പെടണോ? അതിന് ഒറ്റവഴിയെ ഉള്ളൂ,  ചിത്രങ്ങളുടെ പ്രൈവസി സെറ്റിംഗ്‌സ് മാറ്റുക. ചിത്രങ്ങൾ ആർക്കൊക്കെ കാണാം എന്ന ഓപ്ഷൻ ഓൺലി മീ ആക്കുകയാണ് പോംവഴി.

click me!