ഫ്രീ വൈ-ഫൈ എവിടെയെന്ന് ഫേസ്ബുക്ക് കാണിച്ചുതരും

Published : Jul 02, 2017, 03:44 PM ISTUpdated : Oct 05, 2018, 03:24 AM IST
ഫ്രീ വൈ-ഫൈ എവിടെയെന്ന് ഫേസ്ബുക്ക് കാണിച്ചുതരും

Synopsis

ഇനി ഫ്രീ വൈ-ഫൈ തേടി നിങ്ങള്‍ അലയേണ്ട. ഇനി ഫേസ്ബുക്ക് നിങ്ങള്‍ക്കത് പറഞ്ഞു തരും. ഐഓഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളിലും ഈ സംവിധാനം ലഭിക്കും. 'ഫൈന്‍ഡ് വൈ-ഫൈ' എന്നാണ് ഈ സംവിധാനത്തിന് ഫേസ്ബുക്ക് പേരിട്ടിരിക്കുന്നത്. ഞങ്ങള്‍ ആരംഭിച്ചിരിക്കുന്നു 'ഫൈന്‍ഡ് വൈ-ഫൈ' സംവിധാനം. 

നിങ്ങള്‍ക്കിത് ഐഓഎസിലും ആന്‍ഡ്രോയിഡിലും ലഭിക്കും. ഞങ്ങള്‍ ഈ സംവിധാനം കഴിഞ്ഞ വര്‍ഷം ചില രാജ്യങ്ങളില്‍ ഇത് ആരംഭിച്ചിരുന്നു. യാത്ര ചെയ്യുമ്പോഴും അല്ലാത്തപ്പോഴും ഒരു പാട് ജനങ്ങള്‍ക്ക് ഇത് കൊണ്ട് ഉപകാരപ്പടും. പക്ഷെ ഇത് കൂടുതല്‍ ഉപയോഗപ്പെടുക നിങ്ങള്‍ക്ക് ഡാറ്റ സൗകര്യം ഇല്ലാത്തപ്പോഴാണെന്ന് ഫേസ്ബുക്ക് എഞ്ചിനീയറിംഗ് ഡയറക്ടര്‍ അലക്‌സ് ഹിമ്മെല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'ഫൈന്‍ഡ് വൈ-ഫൈ' ഫേസ്ബുക്കില്‍ കാണപ്പെടുക ഹാംബര്‍ഗറിന്റെ ഐക്കണിലായിരിക്കും. ഈ സൗകര്യം ലഭ്യമാവണമെങ്കില്‍ നിങ്ങള്‍ എപ്പോഴും ലൊക്കേഷന്‍ സംവിധാനം ഓണ്‍ ചെയ്തിടേണ്ടി വരും.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ഗോസ്റ്റ്‌പെയറിംഗ് തട്ടിപ്പ്; ഇന്ത്യയിലെ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
അടുത്ത വണ്‍പ്ലസ് അത്ഭുതം; വണ്‍പ്ലസ് 15ടി മൊബൈലിന്‍റെ ഫീച്ചറുകള്‍ ചോര്‍ന്നു