
പതിനായിരക്കണക്കിനു ട്വിറ്റര്‍, ഫെയ്സ്ബുക്ക് പ്രൊഫൈലുകള്‍ പഠനവിധേയമാക്കിയാണ് ശാസ്ത്രജ്ഞര്‍ ഈ കണ്ടെത്തല്‍ നടത്തിയതത്രേ. ഇവരുടെയെല്ലാം വ്യക്തിത്വം ശാസ്ത്രജ്ഞര്‍ കൃത്യമായി കണ്ടുപിടിച്ചു. വ്യക്തികളെ അറിയാതെ തന്നെ അവരുടെ വ്യക്തിത്വം സോഷ്യല്‍ മീഡിയയില്‍ ഇടുന്ന ചിത്രങ്ങളില്‍ എവിടെയെങ്കിലുമൊക്കെ കാണുമെന്നാണു പറയുന്നത്.
ഉദാഹരണമായി വളരെ ഓപ്പണ്‍ ആയ വ്യക്തിത്വമുള്ള ആള്‍ ആണെന്നിരിക്കട്ടെ, അവരുടെ പ്രൊഫൈല്‍ പിക്ചര്‍ കൂടുതല്‍ വ്യക്തവും കളര്‍ഫുളും ആയിരിക്കും. സോഷ്യൽമീഡിയയിലെ പൂവാലന്മാരാണെങ്കില്‍ അവരുടെ പ്രൊഫൈല്‍ കണ്ടാല്‍ അറിയാനൊരു വിദ്യയുണ്ട്; ഇക്കൂട്ടരില്‍ അധികവും സ്വന്തം മുഖം പുറത്തു കാണിക്കില്ലെന്നാണ് പഠനം പറയുന്നത്.
ഇനി അഥവാ കാണിച്ചാലോ, വലിയ കൂളിങ് ഗ്ലാസൊക്കെ വച്ച് മുഖം പകുതി മറയത്തക്ക വിധത്തില്‍ ആയിരിക്കും ഫോട്ടോ ഈ പഠനം ഏറെക്കുറെ വിജയകരം തന്നെയായിരുന്നു. ഓണ്‍ലൈന്‍ ചോദ്യാവലികള്‍ പരീക്ഷിക്കുന്ന രീതിയ്ക്ക് പകരം ഇനി ഇതൊന്നു പരീക്ഷിച്ചാല്‍ എന്താ എന്നാണു ശാസ്ത്രജ്ഞരുടെ പുതിയ ആലോചനയെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam