
ദില്ലി: രക്തം ആവശ്യമുളളവര്‍ക്ക് രക്ത ദാതാക്കളെ എളുപ്പം കണ്ടെത്താന്‍ ഫേസ്ബുക്ക് ഇന്ത്യയില്‍ പുതിയ സംവിധാനം അവതരിപ്പിക്കുന്നു. രക്തം ആവശ്യമുളള ആള്‍ക്കാര്‍ക്കും ബ്ലഡ് ബാങ്കുകള്‍ക്കും ആശുപത്രികള്‍ക്കും എളുപ്പത്തില്‍ രക്തദാതാക്കളെ കണ്ടെത്താനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്.
ഒക്ടോബര്‍ ഒന്ന് മുതല്‍ നിലവില്‍ വരുന്ന ഫീച്ചറില്‍ രക്തം നല്‍കാന്‍ താത്പര്യമുളളവര്‍ക്ക് സൈന്‍ അപ് ചെയ്ത് അംഗമാവാന്‍ സാധിക്കും. രക്തഗ്രൂപ്പ്, മുമ്പ് രക്തദാനം നടത്തിയിട്ടുണ്ടോ എന്ന വിവരം, തുടങ്ങിയവ രേഖപ്പെടുത്തണം. ഈ വിവരങ്ങള്‍ ഒണ്‍ലി മി സംവിധാനത്തിലൂടെ സ്വകാര്യമാക്കി വെക്കാം. എന്നാല്‍ തങ്ങളുടെ ടൈംലൈനില്‍ ഈ വിവരം പ്രദര്‍ശിപ്പിക്കാനും സാധിക്കും.
ഇന്ത്യ അടക്കമുളള രാജ്യങ്ങലില്‍ സുരക്ഷിതമായ രീതിയില്‍ രക്ത കൈമാറ്റം നടക്കാത്തതിനാലാണ് ഫെയ്സ്ബുക്ക് പുതിയ പദ്ധതിക്ക് തുടക്കമിട്ടത്. രക്തം ആവശ്യമായി വരുന്നവര്‍ക്കായി പലപ്പോഴും കുടുംബാംഗങ്ങളും സന്നദ്ധപ്രവര്‍ത്തകരം ഞെട്ടോടം ഓടുകയാണ് പതിവ്. പലപ്പോഴും ഏറെ കാത്തിരുന്ന് മാത്രമാണ് രക്തം ലഭ്യമാവുകയും ചെയ്യാറ്. ഇതിന് പരിഹാരമാകുന്നതാകും പുതിയ സംവിധാനമെന്നാണ് ഫെയ്സ്ബുക്കിന്റെ വിലയിരുത്തല്‍.
നിലവില്‍ ഇന്ത്യയിലെ ബ്ലഡ് ബാങ്കുകള്‍, ചെറുതും വലുതുമായി ആശുപത്രികള്‍, സന്നദ്ധ സംഘടനകള്‍, രക്തദാതാക്കള്‍ തുടങ്ങിയവരുമായൊക്കെ ഫെയ്സ്ബുക്ക് ബന്ധപ്പെട്ട് രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. ഫെയ്സ്ബുക്കിലെ പുതിയ സംവിധാനത്തില്‍ അംഗമാകുന്നതോടെ അടുത്തുളള രക്തദാതാവിന്റെ വിവരങ്ങള്‍ നോട്ടിഫിക്കേഷനായി ലഭ്യമാകും.
രക്തത്തിനായി അപേക്ഷിക്കുന്നവരെ രക്തദാതാവിന് ഫോണ്‍കോള്‍ വഴിയോ വാട്ട്സ്ആപ് വഴിയോ മെസഞ്ചര്‍ വഴിയോ ബന്ധപ്പെടാന്‍ സാധിക്കും. രക്തദാതാവ് വിവരങ്ങള്‍ പരസ്യമാക്കും വരെ അപേക്ഷിക്കുന്നയാള്‍ക്ക് വിവരം ലഭിക്കുകയില്ല.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam