റൂബെല്ല വാക്‌സിനേഷന്‍ ഹൈക്കോടതി വിലക്കിയെന്ന മട്ടില്‍ വ്യാജ പ്രചരണം

Published : Sep 30, 2017, 07:17 PM ISTUpdated : Oct 04, 2018, 04:45 PM IST
റൂബെല്ല വാക്‌സിനേഷന്‍ ഹൈക്കോടതി വിലക്കിയെന്ന മട്ടില്‍ വ്യാജ പ്രചരണം

Synopsis

കൊച്ചി: റൂബെല്ല വാക്‌സിനേഷന്‍ ഹൈക്കോടതി വിലക്കിയെന്ന മട്ടില്‍ വ്യാജ പ്രചരണം. കോടതി വ്യാഴാഴ്ച പരിഗണിച്ച കേസില്‍ വിധിപോലും പുറത്തുവരുന്നതിനുമുമ്പ് വാക്സിന്‍ വിരുദ്ധര്‍ പ്രചാരണം നടത്തിയത്.

സ്വന്തം മക്കള്‍ക്ക് വാക്സിനേഷന്‍ എടുക്കാന്‍ താല്പര്യമില്ലെന്നും അതിനാല്‍ നിര്‍ബന്ധിയ്ക്കരുതെന്നും ആവശ്യപ്പെടുന്ന ഹര്‍ജിയാണ് കോടതിയില്‍ വന്നത്. ഈ വ്യക്തിയെ നിര്‍ബ്ബന്ധിയ്ക്കില്ലെന്നു ആരോഗ്യ വകുപ്പും വ്യക്തമാക്കി. 

ഈ സാഹചര്യത്തില്‍ പരാതിക്കാരന്‍റെ കൂട്ടികള്‍ക്ക് ബലം പ്രയോഗിച്ച് വാക്സിനേഷന്‍ കൊടുക്കരുതെന്ന് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ ഉത്തരവിട്ടു. ഈ വിധിയെ ആണ് വാക്‌സിന്‍ എടുക്കരുതെന്ന് ഹൈക്കോടതി വിധിച്ചു എന്ന രീതിയില്‍ ചിലര്‍ പ്രചാരണം നടത്തുന്നത്.


 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ഐഎസ്ആർഓ കേന്ദ്രങ്ങൾക്ക് പുതിയ നേതൃത്വം; ഡോ. യു പി രാജീവ് പുതിയ വിഎസ്എസ്‍സി ഡയറക്ടർ, എൻ ജയൻ എൽപിഎസ്‍സ‍ി മേധാവി
ആപ്പിൾ പ്രേമികളേ ശ്രദ്ധിക്കൂ, എഐ തിരിച്ചടിച്ചു, ഉൽപ്പന്നങ്ങൾക്ക് കുത്തനെ വിലകൂട്ടി, മാക് ബുക്കിനും ഐപാഡിനും വില വര്‍ധന