
ഫോണില്‍ നുഴഞ്ഞു കയറി വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുന്ന വാട്ട്സ്ആപ്പ് വ്യാജന്‍ രംഗത്ത്. ‘I love the new colors for whatsapp’ എന്ന സന്ദേശത്തോടെയാണ് വ്യാജന്റെ ലിങ്ക് പ്രചരിക്കുന്നത്. ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ പാടില്ലെന്നാണ് കമ്പനിയുടെ സുരക്ഷാ വൃത്തങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്.
നിലവിലുള്ള വാട്ട്സ്ആപ്പ് മറ്റു നിറങ്ങളില്‍ ലഭിക്കുമെന്ന് വ്യക്തമാക്കി കൊണ്ടാണ് വ്യാജ വാട്‌സ്ആപ്പ് വെബ്‌സൈറ്റിന്റെ ലിങ്ക് പ്രചരിക്കുന്നത്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വ്യാജന്റെ വെബ്‌സൈറ്റിലാണ് എത്തുക. ഈ വെബ്‌സൈറ്റില്‍ നിന്നും പുതിയ വാട്‌സ്ആപ്പ് പതിപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ വ്യാജന്‍ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുമെന്നാണ് ടെക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam