ടെലികോം മേഖലയില്‍ ഈ വര്‍ഷം എത്തിയത് വന്‍ നിക്ഷേപം

Published : Nov 30, 2016, 12:09 PM ISTUpdated : Oct 05, 2018, 01:29 AM IST
ടെലികോം മേഖലയില്‍ ഈ വര്‍ഷം എത്തിയത് വന്‍ നിക്ഷേപം

Synopsis

ദില്ലി: ഇന്ത്യന്‍ ടെലികോം മേഖലയില്‍ വിദേശ നിക്ഷേപം കൂടുന്നു. 2016-17 കാലത്തെ ആദ്യത്തെ എട്ടു മാസത്തില്‍ ടെലികോം മേഖലയില്‍ എത്തിയ നിക്ഷേപം 10 ബില്ല്യണ്‍ ആമേരിക്കന്‍ ഡോളറാണ് എന്നാണ് റിപ്പോര്‍ട്ട്. 2014-15 കാലത്ത് ഇത് 1.3 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറും. 2014-15 കാലത്ത് ഇത് 2.9 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറുമായിരുന്നു എന്ന് കേന്ദ്ര ടെലികോം സെക്രട്ടറി ജെഎസ് ദീപക്ക് ദില്ലിയില്‍ അസോച്ചം സംഘടിപ്പിച്ച ചടങ്ങില്‍ പറഞ്ഞു.

ടെലികോം ഡിപ്പാര്‍ട്ട്മെന്‍റ്  ടെലികോം സെക്ടറില്‍ വരുത്തുന്ന പരിഷ്കാരങ്ങള്‍ മികച്ച പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നു എന്നതിന്‍റെ തെളിവാണ് പുതിയ നിക്ഷേപം. നിക്ഷേപര്‍ക്ക് ആത്മവിശ്വാസം ഉണ്ടാക്കുന്നത് മാത്രമല്ല പുതിയ പരിഷ്കാരങ്ങള്‍ ഇതിനും അപ്പുറം ഭാവിയിലെ ടെലികോം മേഖലയെ വാര്‍ത്തെടുക്കുന്ന റോഡ്മാപ്പ് കൂടിയാണ് ഇതെന്ന് ജെഎസ് ദീപക്ക് പറയുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

പുരാതന പ്രപഞ്ചത്തിലെ അപൂർവ നക്ഷത്രം കണ്ടെത്തി ശാസ്ത്രജ്ഞർ; 150000 പ്രകാശവർഷം അകലം
‘ഗസ്റ്റ് ചാറ്റ്’ ഫീച്ചറുമായി വാട്‍സ്ആപ്പ്; അക്കൗണ്ട് ഇല്ലാത്തവരുമായി ഇനി എളുപ്പം ചാറ്റ് ചെയ്യാം