6 ജിബി റാം ശേഷിയില്‍ നോക്കിയയുടെ പുതിയ ഫോണ്‍

By Web DeskFirst Published Dec 29, 2016, 9:15 AM IST
Highlights

വര്‍ഷങ്ങള്‍ക്ക് ശേഷം സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ തിരിച്ചെത്താന്‍ ഒരുങ്ങുന്ന നോക്കിയയുടെ സ്മാര്‍ട്ട്ഫോണിന്‍റെ പ്രത്യേകതകള്‍ പുറത്തായി.ചൈനീസ്‌ വെബ്‌സൈറ്റായ ടിപ്സ്റ്റര്‍ ആണ് നോക്കിയ ഹൈഎന്‍റ് ഫോണിന്‍റെ ചിത്രങ്ങളും പ്രത്യേകതകളും പുറത്ത് എത്തിച്ചത്. 6 ജിബി റാം, സ്നാപ്ഡ്രാഗണ്‍ 835 എസ്ഓസി പ്രോസസര്‍, സീസ് ലെന്‍സോട് കൂടിയ 23 മെഗാപിക്സല്‍ പിന്‍ക്യാമറ തുടങ്ങിയ സവിശേഷതകളോടെയാകും നോക്കിയയുടെ ഹൈ-എന്‍ഡ് സ്മാര്‍ട്ട്‌ഫോണിന്റെ വരവ്.

മുന്‍ നോക്കിയ മോഡലുകള്‍ പോലെ സീസ് ലെന്‍സോടു കൂടിയ പ്രധാന ക്യാമറ തന്നെയാണ് നോക്കിയയുടെ ഫ്ലാഗ്ഷിപ്‌ ആന്‍ഡ്രോയ്ഡ് ഫോണിന്റെ പ്രധാന സവിശേഷത. ആന്‍ഡ്രോയ്ഡ് 7.0 നൂഗട്ട് ഓപ്പറേറ്റിങ് സിസ്റ്റത്തിലാകും ഇതിന്റെ പ്രവര്‍ത്തനം. വെള്ളം കയറാത്ത മെറ്റല്‍ യുണിബോഡി ഡിസൈനിലാകും നോക്കിയയുടെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ ഫോണ്‍ എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മെറ്റല്‍ ബോഡിയോടു കൂടിയ നോക്കിയ ഫോണിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ഓഫ്‌ ചെയ്ത നിലയിലുള്ള ഡിസ്പ്ലേ ഫോണിന്‍റെ സവിശേഷതകളെക്കുറിച്ച് അധിക സൂചനകളൊന്നും നല്‍കുന്നില്ല.

ഫെബ്രുവരി 27 ന് ബാഴ്സലോണയില്‍ നടക്കുന്ന എംഡബ്ല്യൂസി 2017 ൽ നോക്കിയ സ്മാര്‍ട്ട്‌ഫോണിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. 

 

click me!