ഭൂമി പരന്നതാണെന്ന് ഇംഗ്ലണ്ടിന്‍റെ മുന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ ഫ്ലിന്‍റോഫ്

By Web DeskFirst Published Nov 24, 2017, 6:10 PM IST
Highlights

ലണ്ടന്‍: ഭൂമി പരന്നതാണെന്ന് ഇംഗ്ലണ്ടിന്‍റെ മുന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ ഫ്ലിന്‍റോഫ്. ഭൂമി ഉരുണ്ടതാണെന്ന വാദം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഭൂമി പരന്നതാണെന്ന് വാദിക്കുന്നവരുടെ പ്രഭാഷണങ്ങള്‍ കേട്ട ശേഷമാണ് 39കാരനായ ഫ്‌ളിന്റോഫ് പുതിയ നിഗമനത്തിലെത്തിയതെന്ന് ഇംഗ്ലണ്ടിലെ ഡെയ്സി മെയില്‍ അടക്കമുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എനിക്ക് മുന്നില്‍ അവതരിപ്പിക്കപ്പെട്ട തെളിവുകള്‍ കണ്ടപ്പോള്‍ ഭൂമി പരന്നതാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. ''നിങ്ങള്‍ ഒരു ഹെലികോപ്റ്ററില്‍ യാത്ര ചെയ്യുമ്പോള്‍ ഭൂമി ഉരുണ്ടതാണെങ്കില്‍ അതെന്തുകൊണ്ട് നിങ്ങളുടെ നേര്‍ക്ക് വരുന്നില്ല'' ഫ്‌ളിന്റോഫ് ചോദിക്കുന്നു. 

ഭൂമി കറങ്ങുകയാണെങ്കില്‍ എന്തുകൊണ്ട് പ്രപഞ്ചത്തിലെ മൊത്തം ജലം ഇളകിമറിയുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ പൂര്‍ണ്ണമായും പരന്നതാണ് ഭൂമിയെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് ഫ്ലിന്‍റോഫ് പറയുന്നുണ്ട്. ഒരു മധുരകിഴങ്ങിന്‍റെ ആകൃതിയിലായിരിക്കാം ഭൂമിയെന്ന് ഇദ്ദേഹം പറയുന്നു. 

അടുത്തവര്‍ഷം നോര്‍ത്ത് കാലിഫോര്‍ണിയയില്‍ നടക്കുന്ന ലോക പരന്നഭൂമി കോണ്‍ഫ്രന്‍‍സില്‍ പങ്കെടുക്കുമെന്നും ഫ്ലിന്‍റോഫ് പറയുന്നു. എന്നാല്‍ ഫ്ലിന്‍റോഫിനെ പരിഹസിച്ച് വന്‍ ട്രോളുകളാണ് ബ്രിട്ടനില്‍ ഉയരുന്നത്. ഫ്ലിന്‍റോഫിന്‍റെ മാനസികാരോഗ്യം പരിശോധിക്കേണ്ട സമയമായി എന്ന തരത്തിലാണ് ഫ്ലിന്‍റോഫിന്‍റെ ട്വിറ്ററിലും മറ്റും വരുന്ന കമന്‍റുകള്‍.


 

click me!