
ചെന്നൈ: ഫ്ലിപ്പ്കാര്‍ട്ട് പ്ലാറ്റ്ഫോമില്‍ നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഇനിമുതല്‍ വില്‍പ്പനാന്തര സേവനവും ലഭിക്കും.
ഒരു വര്‍ഷം 49 രൂപ ചര്‍ജിംഗിലൂടെ ഫോണിന്‍റെ എല്ലാ തകരാറുകളും പരിഹരിക്കുന്ന പൂര്‍ണ്ണ മൊബൈല്‍ സംരക്ഷണ പ്രോഗ്രാമാണ് കമ്പനി വിഭാവനം ചെയ്യുന്നത്. എന്നാല്‍ മൊബൈല്‍ ഫോണ്‍ മോഷണം പോകുന്ന കേസുകളില്‍ കമ്പനിക്ക് യാതൊരു വിധമായ ഉത്തരവാദിത്ത്വവും ഉണ്ടായിരിക്കില്ല. ഏതൊരു റിപ്പയറുകളും പത്ത് ദിവസത്തിനുളളില്‍ പരിഹരിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.
ആദ്യമായാണ് ഒരു ഓണ്‍ലൈന്‍ കമ്പനി ഇത്തരത്തിലൊരു സേവനം ഇന്ത്യയില്‍ നല്‍കുന്നത്. ഈ ആഴ്ച്ച വില്‍പ്പന ആരംഭിക്കുന്ന അസൂസ് ഫോണുകളിലായിരുക്കും സേവനം ആദ്യമായി ലഭിക്കുക. പിന്നീട് മറ്റ് ബ്രാന്‍ഡ് ഫോണുകളിലേക്കും മോഡലുകളിലേക്കും സേവനം വ്യാപിപ്പിക്കും. വില്‍പ്പനയ്ക്കൊപ്പം വില്‍പ്പനാന്തര സേവനം കൂടി നല്‍കുന്നതിലൂടെ ഫ്ലിപ്പിന്‍റെ വിപണി വിഹിതം മുപ്പത് ശതമാനത്തിനടുത്ത് വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam