അസ്ഥികൂടങ്ങള്‍ നിറഞ്ഞ  കപ്പലുകള്‍ ജപ്പാന്‍ തീരത്ത് അടിയുന്നു

By Web DeskFirst Published Nov 29, 2017, 3:23 PM IST
Highlights

ടോക്കിയോ: അസ്ഥികൂടങ്ങള്‍ നിറഞ്ഞ കപ്പലുകള്‍ ജപ്പാന്‍ തീരത്ത് ഒഴുകിയെത്തുന്നത് തുടരുന്നതിനെ തുടര്‍ന്ന് ജപ്പാന്‍ അധികൃതര്‍ അന്വേഷം ശക്തമാക്കി. ജപ്പാന്‍റെ പടിഞ്ഞാറന്‍ തീരത്ത് ഈ മാസം മാത്രം മനുഷ്യ അസ്ഥികൂടങ്ങളുമായി നാലുകപ്പലുകള്‍ എത്തിക്കഴിഞ്ഞു. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന തടികൊണ്ട് തീര്‍ത്ത ചെറുകപ്പലുകളാണ് മനുഷ്യ അസ്ഥികൂടങ്ങളുമായി ജപ്പാന്‍ തീരത്തടിയുന്നത്.

വെ​ള്ളി​യാ​ഴ്ച ജപ്പാനിലെ ഹോം​ഷു ദ്വീ​പി​ലെ മി​യാ​സ​വ തീ​ര​ത്ത് ഒ​ഴു​കി​യെ​ത്തി​യ ബോ​ട്ടി​ൽ മാ​ത്രം എ​ട്ട് അ​സ്ഥി​കൂ​ട​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അസ്ഥികൂടങ്ങളുമായി ഒഴുകി ജപ്പാന്‍ തീരത്ത് അടിയുന്ന ബോട്ടുകള്‍ ഉത്തരകൊറിയയില്‍ നിന്നുള്ളവയാണെന്ന് സംശയിക്കപ്പെടുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്താന്‍ ജപ്പാന്‍ തീരസംരക്ഷണസേന വിസമ്മതിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ജപ്പാന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തി​നി​ടെ ജ​പ്പാ​ന്‍റെ തീ​ര​ത്ത​ടി​യു​ന്ന ബോ​ട്ടു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഉ​ത്ത​ര​കൊ​റി​യ​യി​ൽ മ​ത്സ്യ​ബ​ന്ധ​ന വ്യ​വ​സാ​യം വി​പു​ല​പ്പെ​ടു​ത്തി​യ​തോ​ടെ മീ​ൻ​പി​ടി​ക്ക​ൽ പ​രി​ച​യ​മി​ല്ലാ​ത്ത​വ​ർ പോ​ലും അ​തി​നാ​യി നി​ർ​ബ​ന്ധി​ത​രാ​യ​താ​ണ് അ​പ​ക​ട​ത്തി​ൽ എ​ത്തി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം. എന്നാല്‍ മൃതദേഹങ്ങളും അസ്ഥികൂടങ്ങളും ഒഴുകിയെത്തുന്നതിന് പിന്നില്‍ മറ്റെന്തെങ്കിലും സാധ്യതകളും ജപ്പാന്‍ പരിശോധിക്കുന്നുണ്ട്.

അതേസമയം, അസ്ഥികൂടങ്ങളുമായി ബോട്ടുകള്‍ അടിയുന്ന സാഹചര്യത്തില്‍ തീരസംരക്ഷസേനയും പൊലീസും പ്രത്യേക ജാഗ്രത പുലര്‍ത്തുകയാണെന്ന് ജപ്പാന്‍ സര്‍ക്കാരിന്റെ മുഖ്യവക്താവ് യോഷിഹിദേ സുഗ അറിയിച്ചു. ദുരൂഹസാഹചര്യത്തില്‍ ബോട്ടുകളെയോ ആളുകളെയോ കണ്ടാല്‍ അക്കാര്യം ഉടന്‍ അധികൃതരം അറിയിക്കാന്‍ പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.


 

click me!