ഗൂഗിള്‍ ക്രോം ബ്രൗസറില്‍ പരസ്യങ്ങള്‍ ബ്ലോക്ക് ചെയ്യാനൊരുങ്ങി ഗൂഗിള്‍

By Web DeskFirst Published Dec 21, 2017, 12:32 PM IST
Highlights

ന്യൂയോര്‍ക്ക്: ഗൂഗിള്‍ ക്രോം ബ്രൗസറില്‍ പരസ്യങ്ങള്‍ ബ്ലോക്ക് ചെയ്യാനൊരുങ്ങി ഗൂഗിള്‍. ഫെബ്രുവരി 15 മുതലാണ് പരസ്യ നിയന്ത്രണം നിലവില്‍ വരിക. ഗൂഗിള്‍ അംഗമായ കോഅലിഷന്‍ ഫോര്‍ ബെറ്റര്‍ ആഡ്‌സ് (Coalition for Better Ads) കൂട്ടായ്മ അനുശാസിക്കുന്ന പരസ്യ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ക്രോം ബ്രൗസറില്‍ സംവിധാനം അവതരിപ്പിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത പരസ്യങ്ങളെ വിലക്കുമെങ്കിലും നിങ്ങളെ നിരീക്ഷിക്കുന്നതില്‍ (tracking) നിന്നും ഗൂഗിള്‍ ക്രോം പരസ്യങ്ങളെ വിലക്കില്ല.

അതേസമയം, ഗൂഗിള്‍ എല്ലാ പരസ്യങ്ങളേയും തടയില്ലെന്നാണ് റിപ്പോര്‍ട്ട്. പകരം അസ്വസ്ഥത സൃഷ്ടിക്കുന്നതും അനാവശ്യമായി കടന്നുവരുന്നതുമായ പരസ്യങ്ങള്‍ക്കാണ് ഗൂഗിള്‍ ക്രോമില്‍ വിലക്കുണ്ടാവുക. വെബ്‌സൈറ്റുകളില്‍ ഒരു പരസ്യം മാത്രമാണെങ്കില്‍ പോലും മാനദണ്ഡങ്ങള്‍ പാലിക്കാത്തവയാണെങ്കില്‍ അത് നീക്കം ചെയ്യപ്പെടുമെന്നാണ് സൂചന. 

വെബ് സൈറ്റിന്‍റെ വലിയൊരു ഭാഗം മറയ്ക്കുന്ന പരസ്യങ്ങള്‍,  പോപ്പ് അപ്പ് പരസ്യങ്ങള്‍, നിശ്ചിത സമയപരിധിവരെ വെബ്‌സൈറ്റ് ഉള്ളടകത്തെ മറയ്ക്കുന്ന വലിയ പരസ്യങ്ങള്‍, താനെ പ്ലേ ആവുന്ന വീഡിയോ പരസ്യങ്ങള്‍ എന്നിവ ബെറ്റര്‍ ആഡ്സ് മാനദണ്ഡഘങ്ങളനുസരിച്ച്  അനുവദിക്കുന്നതല്ല.

click me!