ഇന്ത്യന്‍ റിപ്പബ്ലിക് ഡേ ഗൂഗിളും ആഘോഷിച്ചു

Web Desk |  
Published : Jan 26, 2017, 12:21 PM ISTUpdated : Oct 04, 2018, 11:58 PM IST
ഇന്ത്യന്‍ റിപ്പബ്ലിക് ഡേ ഗൂഗിളും ആഘോഷിച്ചു

Synopsis

ഇന്ത്യയുടെ അറുപത്തിയെട്ടാം റിപ്പബ്ലിക് ദിനത്തില്‍ സെര്‍ച്ച് എന്‍ജിന്‍ അതികായരായ ഗൂഗിളിന്റെ സല്യൂട്ട്. ത്രിവര്‍ണ രൂപകല്‍പനയോടെയുള്ള ഡൂഡിലാണ് ഇന്ത്യയ്‌ക്കായി റിപ്പബ്ലിക് ദിനത്തില്‍ ഗൂഗിള്‍ സമര്‍പ്പിച്ചത്. ഇന്നു പുലര്‍ച്ചെ 12 മണിയോടെയാണ് ഗൂഗിള്‍ ഡൂഡിള്‍ ത്രിവര്‍ണത്തോടെയുള്ള ഡിസൈനില്‍ ദൃശ്യമായത്. ഒരു സ്റ്റേഡിയത്തില്‍ ത്രിവര്‍ണത്തോടെ ജനങ്ങള്‍ അണിനിരക്കുന്ന തരത്തിലാണ് ഡൂഡിലിന്റെ രൂപകല്‍പന. ഈ ഡൂഡില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ റിപ്പബ്ലിക്ക് ഡേയുടെ സെര്‍ച്ച് പേജിലേക്കാണ് പോകുന്നത്. ഇത് കൂടാതെ ഗൂഗിളിന്റെ ബ്ലോഗ് ലിങ്കില്‍, ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനത്തെക്കുറിച്ചും വിശദീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് വാഴ്‌ചയില്‍നിന്ന് 1947ല്‍ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും 1950 ജനുവരി 26ഓടെയാണ് നിയതമായ ഭരണഘടനയോടെയും നിയമവ്യവസ്ഥയോടെയും ഇന്ത്യ പൂര്‍ണസ്വരാജ് ആയതെന്നും ഗൂഗിള്‍ ബ്ലോഗില്‍ പറയുന്നു. രാജ്യതലസ്ഥാനത്തെ പ്രൗഢഗംഭീരമായ റിപ്പബ്ലിക് ദിന പരേഡിനെക്കുറിച്ചും ബ്ലോഗില്‍ പരാമര്‍ശിക്കുന്നുണ്ട്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ഗോസ്റ്റ്‌പെയറിംഗ് തട്ടിപ്പ്; ഇന്ത്യയിലെ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
അടുത്ത വണ്‍പ്ലസ് അത്ഭുതം; വണ്‍പ്ലസ് 15ടി മൊബൈലിന്‍റെ ഫീച്ചറുകള്‍ ചോര്‍ന്നു