നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ ചാരപ്പണി ചെയ്യുന്നു.!

By Web DeskFirst Published Nov 23, 2017, 12:11 PM IST
Highlights

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പായി പുതിയ റിപ്പോര്‍ട്ട്. ജിപിഎസ് ഓഫാക്കിയാലും ഗൂഗിള്‍ നിങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.  ജിപിഎസ് ഓഫാക്കി ഇട്ടാലും ഉപയോക്താവിന്‍റെ ലൊക്കേഷന്‍ വിവരങ്ങള്‍ ശേഖരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ക്വാര്‍ട്സ് എന്ന മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആപ്പുകളിലും മറ്റും ലോക്കേഷന്‍ ഡിസെബിള്‍ ചെയ്താലും, സിംകാര്‍ഡ് റീമൂബ് ചെയ്താലും ഗൂഗിളിന് ലൊക്കേഷന്‍ വിവരങ്ങള്‍ കിട്ടുന്നുവെന്നാണ് ക്വാര്‍ട്സിന്‍റെ റിപ്പോര്‍ട്ട്. ഈ സംവിധാനം 2017 തുടക്കത്തില്‍ ഇറങ്ങിയ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ മുതലാണ് കണ്ടുതുടങ്ങുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

എന്നാല്‍ ടവര്‍ലൊക്കേഷന്‍ വിവരങ്ങളാണ് ശേഖരിക്കുന്നത് എന്നാണ് ഇത് സംബന്ധിച്ച് ക്വാര്‍ട്സിന് ഗൂഗിള്‍ നല്‍കിയ വിശദീകരണം. ഭാവിയിലെ ആന്‍ഡ്രോയ്ഡ് വികസനത്തിന് പുഷ്നോട്ടിഫിക്കേഷന്‍, എസ്എംഎസ് എന്നിവയുടെ കൃത്യത ഉറപ്പുവരുത്തനാണ് ഇതെന്നാണ് ഗൂഗിളിന്‍റെ വിശദീകരണം. അതേ സമയം ശേഖരിക്കുന്ന വിവരങ്ങള്‍ മറ്റൊരു ആവശ്യത്തിനായി ശേഖരിക്കുന്നില്ലെന്നും ഗൂഗിള്‍ വക്താവ് ക്വാര്‍ട്സിനോട് പറഞ്ഞു.

എന്നാല്‍ ഇത്തരം ഒരു സംവിധാനം ഉണ്ടെന്ന് ഗൂഗിള്‍ സമ്മതിച്ചത് വലിയ പ്രശ്നമാണെന്നാണ് ടെക് വൃത്തങ്ങള്‍ പറയുന്നത്. ഉപയോക്താവിന്‍റെ സമ്മതമില്ലാതെയാണ് ഗൂഗിള്‍ ഡാറ്റ കരസ്ഥമാക്കുന്നതെന്നും ഇത് ഗുരുതരമായ സ്വകാര്യത ലംഘനമാണെന്നും വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ 11 മാസമായി ഈ സംവിധാനം പ്രവര്‍ത്തിക്കുന്നു എന്നാണ് ഗൂഗിള്‍ പറയുന്നു.

click me!