
കാലിഫോര്‍ണിയ: പുതിയ ജിമെയിൽ അക്കൗണ്ട് ആരംഭിക്കുന്നവർക്ക് സൗജന്യമായി ലഭ്യമായിരുന്ന 15 ജിബി ക്ലൗഡ് സ്റ്റോറേജ് ഇനി ലഭിച്ചേക്കില്ല, മാറ്റവുമായി ഗൂഗിൾ. പുതിയ അക്കൗണ്ടുകൾക്ക് ഇനി മുതൽ 5 ജിബി സ്റ്റോറേജ് മാത്രം ലഭിക്കുന്ന ഒരു മാറ്റത്തിന്‍റെ പണിപ്പുരയിലാണ് ഗൂഗിൾ. ബാക്കി 10 ജിബി കൂടി ലഭിച്ച് 15 ജിബിയാക്കണമെങ്കിൽ ഉപയോക്താക്കൾ തങ്ങളുടെ അക്കൗണ്ട് രജിസ്റ്റർ ചെയ്യേണ്ടിവരും എന്നാണ് റിപ്പോര്‍ട്ട്.
പുതിയ ഗൂഗിൾ അക്കൗണ്ട് സൃഷ്‌ടിക്കാന്‍ ശ്രമിച്ച ചില ഉപയോക്താക്കളാണ് ഇത് ആദ്യം റിപ്പോർട്ട് ചെയ്‌തത്. സാധാരണയായി ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഫോട്ടോസ് എന്നിവയ്ക്കായി പങ്കിട്ടാണ് 15 ജിബി സൗജന്യ സ്റ്റോറേജ് ലഭിക്കാറുള്ളത്. എന്നാൽ, പുതിയ മാറ്റം അനുസരിച്ച് ഉപയോക്താക്കൾക്ക് മുന്നിൽ രണ്ട് ഓപ്ഷനുകളാണ് ഗൂഗിൾ നൽകുന്നത്.
ഒന്നെങ്കിൽ അഞ്ച് ജിബി സ്റ്റോറേജുമായി മുന്നോട്ട് പോവുക അല്ലെങ്കിൽ കാശ് നൽകി 15 ജിബി അൺലോക്ക് ചെയ്യുക. ഈ നീക്കം ഗൂഗിൾ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ചില നിർദ്ദിഷ്‌ട രാജ്യങ്ങളിൽ മാത്രമാണ് മാറ്റം കൊണ്ടുവരുന്നത്. ഉപയോക്താക്കൾക്ക് മികച്ച ഗുണനിലവാരമുള്ള സ്റ്റോറേജ് സേവനം ഉറപ്പാക്കുന്നതിനൊപ്പം, അക്കൗണ്ടുകളുടെ സുരക്ഷ വർധിപ്പിക്കാനും അക്കൗണ്ട് റിക്കവറി എളുപ്പമാക്കാനുമാണ് ഇത്തരത്തിലൊരു മാറ്റം അവതരിപ്പിച്ചിരിക്കുന്നത്. വ്യാജ അക്കൗണ്ടുകൾ വഴിയുള്ള സ്‌പാം സന്ദേശങ്ങൾ തടയാനും ഫോൺ നമ്പർ വേരിഫിക്കേഷൻ സഹായിക്കുമെന്നാണ് ഗൂഗിളിന്‍റെ വിലയിരുത്തൽ.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam