ഗൂഗിള്‍ പ്ലസ് വിവര ചോര്‍ച്ച: ആപ്പുകള്‍ക്ക് 'ആപ്പിട്ട്' ഗൂഗിള്‍, ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക

By Web TeamFirst Published Oct 10, 2018, 2:41 PM IST
Highlights

ഗൂഗിള്‍ പ്ലസിലെ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ആപ്ലിക്കേഷനുകള്‍ക്ക് സ്വകാര്യ വിവര ശേഖരണത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ഗൂഗിള്‍.  ഇതിനായി രൂപപ്പെടുത്തിയ പോളിസി ന്യൂസ്, ഷോപ്പിങ്, 

ബെംഗളൂരു: ഗൂഗിള്‍ പ്ലസിലെ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ആപ്ലിക്കേഷനുകള്‍ക്ക് സ്വകാര്യ വിവര ശേഖരണത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ഗൂഗിള്‍.  ഇതിനായി രൂപപ്പെടുത്തിയ പോളിസി ന്യൂസ്, ഷോപ്പിങ്, പേമെന്‍റ്, ഗെയിമിങ് തുടങ്ങി എല്ലാ വിഭാഗം ആപ്പുകള്‍ക്കും ബാധകമായിരിക്കും.

ഉപഭോക്താക്കളുടെ സ്വകാര്യത കൂടുതല്‍ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിളിന്‍റെ നടപിടി. ഇനി മുതല്‍ ഉപഭോക്താക്കളുടെ കലണ്ടര്‍ ഇവന്‍റ്സ്, കോള്‍ ലോഗ്, എസ്എംഎസ് എന്നിവ ആവശ്യപ്പെടാന്‍ ആപ്പുകള്‍ക്കാവില്ല. നിലവില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് സ്വകാര്യ വിവരങ്ങള്‍ ആക്സസ് ചെയ്യാന്‍ പെര്‍മിഷന്‍ ചോദിക്കുന്ന രീതിയുണ്ടായിരുന്നു. പെര്‍മിഷന്‍ കൊടുക്കാത്ത പക്ഷം ആപ്പ് പ്രവര്‍ത്തിക്കില്ലെന്നായിരുന്നു ധാരണം. എന്നാല്‍ ഇത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ബന്ധമില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു. 

ഇനി മുതല്‍ ആപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അത്യാവശ്യമായ വിവരങ്ങള്‍ മാത്രമെ ശേഖരിക്കാന്‍ പാടുള്ളൂ.  ഫോണ്‍ ആപ്ലിക്കേഷന് കോളുകളുമായും കോണ്ടാക്ടുമായും ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെടാം. മെസേജിങ് ആപ്പുകള്‍ക്ക് മെസേജിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങളും.  ഫ്ലിപ്പ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയവയ്ക്ക് കോള്‍ കോണ്ടാക്ട് വിവരങ്ങള്‍ ആവശ്യപ്പെടാനാകില്ല. പെയ്മന്‍റ് ആപ്പുകള്‍ക്ക് എസ്എംഎസ് പെര്‍മിഷന്‍ ചോദിക്കാനും അനുമതിയില്ല. 

അതത് ആപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാനാവാശ്യമായ രേഖകളൊഴികെ ഒന്നും ചോദിക്കാന്‍ ആപ്പുകള്‍ക്ക് അനുമതിയുണ്ടാകില്ല. ഇത്തരത്തില്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ സ്കിപ്പ് ചെയ്യാനുള്ള ഓപ്ഷന്‍ നല്‍കുകയോ ചെയ്യണം. അതിനപ്പുറം ഏതെങ്കിലും ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ വിവരങ്ങള്‍ ചോദിക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ ഗൂഗിളിന്‍റെ ബഗ് ക്ലിയറിങിലോ ഗൂഗിള്‍ റിപ്പോര്‍ട്ടിങ് ഓപ്ഷനിലോ അറിയാക്കാനാകുമെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നു.

click me!