
ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍, ആന്‍ഡ്രോയ്ഡ് കപ്പ് കേക്ക്, ആന്‍ഡ്രോയ്ഡ് മാഷ്‌മെല്ലോ, ആന്‍ഡ്രോയ്ഡ് ഐസ്‌ക്രീം സാന്‍ഡ് വിച്ച്, ആന്‍ഡ്രോയ്ഡ് ജിഞ്ചര്‍ ബ്രെഡ്, ആന്‍ഡ്രോയ്ഡ് കിറ്റ് കാറ്റ്, ആന്‍ഡ്രോയ്ഡ് മാഷ്മെലോ ഇങ്ങനെയാണ് വിവിധ ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ക്ക് മുന്‍പ് ഗൂഗിള്‍ നല്‍കുന്ന പേര്.
ഗൂഗിള്‍ പുതിയ വെര്‍ഷന്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നു. പുതിയ വെര്‍ഷന്റെ പേര് തെരഞ്ഞെടുക്കുന്നതിനുള്ള സാധ്യത പട്ടിക ആന്‍ഡ്രോയ്ഡിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പേരിന്‍റെ ആദ്യാക്ഷരം എന്‍ ആകണം എന്നൊരു നിബന്ധനയുണ്ട്.
ആ പട്ടികയില്‍ നമ്മുടെ നെയ്യപ്പവും ഉള്‍പ്പെട്ടിട്ടുണ്ട്. പട്ടികയില്‍ നട്ട്‌മെഗ്, നട്ട്‌സ് ആന്റ് നാച്ചോസ്, നെക്റ്ററിന്‍, നാംബീന്‍ തുടങ്ങിയ പേരുകളും പട്ടികയിലുണ്ട്. അടുത്ത വെര്‍ഷന്‍ ആന്‍ഡ്രോയ്ഡ് നെയ്യപ്പം ആക്കുവാന്‍ നാം മലയാളികള്‍ ശ്രമിക്കണം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വാദം. നിങ്ങള്‍ക്കും അഭിപ്രായമുണ്ടോ ആന്‍ഡ്രോയ്ഡിന് നെയ്യപ്പം എന്ന് പേര് നല്‍കാന്‍
എങ്കില്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യും
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam