
ഗൂഗിളിന്‍റെ ഇലക്ട്രോണിക്ക് കണ്ണുകള്‍ വരുന്നു. കാഴ്ചയില്‍ പ്രശ്നങ്ങളുള്ളവര്‍ക്ക് ആശ്വസകരമായ വാര്‍ത്തയാണ് ഗൂഗിള്‍ സ്വന്തമാക്കിയ പേറ്റന്‍റിന്‍റെ വാര്‍ത്ത. കാഴ്ചയില്‍ പ്രശ്നങ്ങള്‍ ഉള്ള വ്യക്തികള്‍ക്ക് കോണ്‍ടാക്റ്റ് ലെന്‍സിനോ, ഗ്ലാസിനോ പകരം ഇത് ഉപയോഗിക്കാം എന്നാണ് ഗൂഗിള്‍ നല്‍കുന്ന സൂചന.
എന്നാല്‍ ഈ ഗ്ലാസ് എങ്ങനെ കണ്ണിലെ ലെന്‍സിന് പകരം പിടിപ്പിക്കും എന്നത് ബിസിനസ് ഇന്‍സൈഡറില്‍ വന്ന ഒരു ലേഖനം വിശദീകരിക്കുന്നുണ്ട്. വളരെ സാങ്കേതികതകള്‍ നിറഞ്ഞതാണ് ഈ ഇലക്ട്രോണിക്ക് കണ്ണിന്‍റെ പ്രവര്‍ത്തനം.
ആദ്യം കണ്ണിലെ തകരാറായ ലെന്‍സ് ശസ്ത്രക്രിയ വഴി നീക്കം ചെയ്യുക എന്നതാണ് ആദ്യം ചെയ്യുന്നത്. പിന്നീട് കണ്ണിലെ ലെന്‍സ് ക്യാപ്സ്യൂളിലേക്ക് ഒരു ഫ്ലൂയിഡ് ഇന്‍ജക്ട് ചെയ്യുന്നു. ഒരു പശയുടെ രൂപത്തിലുള്ള ദ്രാവക വസ്തു. ഇതിനോടൊപ്പം ഒരു ഇന്‍ട്രാ ഓക്യൂലര്‍ ഡിവൈസ് ലെന്‍സ് ക്യാപ്സ്യൂളില്‍ സ്ഥാപിക്കുന്നു. ഈ ഡിവൈസും ലെന്‍സ് ക്യാപ്സ്യൂളും തമ്മില്‍ ഒരു ഇലക്ട്രോണിക്ക് ബ്രിഡ്ജ് ഇതോടെ നിലവില്‍ വരുന്നു. ഈ ഇലക്ട്രോണിക് ബ്രിഡ്ജ് ആണ് ഗൂഗിള്‍ ഇലക്ട്രോണിക്ക് കണ്ണിന്‍റെ തക്കോല്‍.
എംബഡഡ് ചെയ്ത ഉപകരണത്തിലെ സെന്‍സര്‍ നിങ്ങള്‍ക്ക് കാഴ്ച നല്‍കും. കണ്ണിലെ കാഴ്ച ശരിയാക്കാന്‍ ഒരു ശസ്ത്രക്രിയ നടത്തിയാല്‍ മതിയെന്നതാണ് ഗൂഗിള്‍ ഇലക്ട്രോണിക്ക് കണ്ണിന്‍റെ പ്രധാന പ്രത്യേകത.
എന്നാല്‍ ഈ ഇ-കണ്ണിന്‍റെ ശരിക്കുമുള്ള പ്രോഡക്ഷന്‍ എപ്പോള്‍ ആരംഭിക്കും എന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നില്ല.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam