അന്യഗ്രഹജീവികള്‍ നിങ്ങളുടെ നാട്ടിലുണ്ടോ? ഇങ്ങനെ അറിയാം.!

By Web DeskFirst Published Nov 23, 2017, 1:01 PM IST
Highlights

അന്യഗ്രഹജീവികള്‍ ഉണ്ടെന്ന് വിശ്വസിക്കുകയും, അവയെ നിരീക്ഷിക്കുകയാണെന്നും ഒക്കെ പറയുന്ന വലിയൊരു വിഭാഗം ലോകത്തുണ്ട്. അന്യഗ്രഹജീവികളുടെ സാന്നിധ്യം കണ്ടെത്തിയതായി ഇവര്‍ വാദിക്കും. ശാസ്ത്രീയമായി ഇതിന് യുക്തിഭദ്രമായ വിശദീകരണങ്ങള്‍ നല്‍കിയില്ലെങ്കിലും അന്യഗ്രഹജീവികളെ സംബന്ധിച്ച 'ഗൂഢാലോചന സിദ്ധാന്ത'ങ്ങള്‍ ഇവര്‍ക്ക് അടുത്ത് ഏറെയാണ്.

ഇതാ ഇപ്പോള്‍ ലോകത്ത് അന്യഗ്രഹ ജീവികളുടെ സാന്നിധ്യം കണ്ടെന്ന വാര്‍ത്തകള്‍ ക്രോഡീകരിച്ച് ഒരു മാപ്പ് തയ്യാറാക്കിയിരിക്കുകയാണ് അന്യഗ്രജീവി നിരീക്ഷകര്‍. ഇത് നോക്കിയാല്‍ ലോകത്ത് എവിടെയൊക്കെ അന്യഗ്രഹജീവി സാന്നിധ്യം ഉണ്ടെന്ന് പറയാന്‍ കഴിയും. ഈ മാപ്പില്‍ ലോകത്തിന്‍റെ പലഭാഗത്തു നിന്നും യുഎഫ്ഒ സാന്നിധ്യ കണ്ട നാടിന് നേരെ യുഎഫ്ഒ ചിഹ്നം നല്‍കിയിട്ടുണ്ട്, ഇതില്‍ ക്ലിക്ക് ചെയ്താല്‍ ആ വിവരത്തിലേക്ക് പോകാം.

നവംബര്‍ 15വരെയുള്ള വാര്‍ത്തകള്‍ അധികരിച്ചാണ് മാപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇതുവരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ബ്രിട്ടനിലാണ് ഏറ്റവും കൂടുതല്‍ അന്യഗ്രഹ ജീവികള്‍ സംബന്ധിച്ച വാര്‍ത്തകള്‍ വന്നിരിക്കുന്നത്. ഏറ്റവും കുറവ് കണ്ടത് ഓസ്ട്രേലിയയിലാണ്. 

മാപ്പ് കാണുക

click me!