'ഹോണര്‍ 9 ലൈറ്റ്' ഇന്ത്യയില്‍ ഇറങ്ങി

By Web DeskFirst Published Jan 17, 2018, 3:28 PM IST
Highlights

മുംബൈ: ഹോണറിന്‍റെ 'ഹോണര്‍ 9 ലൈറ്റ്' ഇന്ത്യയില്‍ ഇറങ്ങി. ആന്‍ഡ്രോയിഡ് ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഓറിയോയിലാണ് ഫോണ്‍ ഇറങ്ങുന്നത്. ഇഎംയുഐ 8.0 ഓഎസില്‍ മൂന്ന് ജിബി റാം നാല് ജിബി റാം പതിപ്പുകളില്‍ ഫോണ്‍ പുറത്തിറങ്ങും. ഇതിന്‍റെ പ്രധാന പ്രത്യേകത 5.65 ഇഞ്ചിന്‍റെ ഫുള്‍വിഷന്‍ ഡിസ്പ്ലേയാണ്. 

ഫോണിന് മുന്നിലും പിന്നിലും ഡ്യുവല്‍ ക്യാമറയാണുള്ളത്. ഡിസംബര്‍ 26 മുതല്‍ ചൈനയില്‍ ഫോണിന്‍റെ വില്‍പന ആരംഭിച്ചത്. പിന്നാലെയാണ് ഇന്ത്യ, റഷ്യ, യുകെ എന്നിവിടങ്ങളില്‍ എത്തുന്നത്. ഹോണര്‍ 9 ലൈറ്റന് മൂന്ന് പതിപ്പുകളാണ് ഉള്ളത്. എന്നാൽ രണ്ടു പതിപ്പുകള്‍ മാത്രമാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഏറ്റവും കുറഞ്ഞ മോഡലിന് 3ജിബി റാമും 32ജിബി സംഭരണശേഷിയുമാണ് ഉള്ളത്.
 

ഇതിന്‍റെ വില 10,999 രൂപയാണ്. 4ജിബി റാമും 64ജിബി സ്റ്റോറേജുമുള്ള മോഡലിന് വില 14,999 രൂപയാണ്. എല്ലാ മോഡലുകള്‍ക്കും 256 ജിബി വരെയുള്ള മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിക്കാം.

വാവേയുടെ  2.36 ജിഗാഹെര്‍ട്സ് ഒക്ടാകോര്‍ ഹൈസിലിക്കണ്‍ കിരിന്‍ 659 പ്രോസസ്സറാണ് ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്.  ഫോണിന് മുന്നിലും പിന്നിലുമായി 13 മെഗാപിക്സലിന്റേയും രണ്ട് മെഗാപിക്സലിന്റെയും രണ്ട് ഡ്യുവല്‍ ക്യാമറകളാണുള്ളത്. 

3000 എംഎഎച്ച് ബാറ്ററിയില്‍ 24 മണിക്കൂര്‍ നേരം ചാര്‍ജ് ലഭിക്കും. വൈഫൈ, ബ്ലടൂത്ത്, ജിപിഎസ്, മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യങ്ങള്‍ ഫോണിനുണ്ടാവും.

click me!