ഹോണര്‍ ഫോണുകളുടെ വില വെട്ടിക്കുറച്ചു

By Web TeamFirst Published Nov 20, 2018, 5:52 PM IST
Highlights

തിങ്കളാഴ്ച തുടങ്ങിയ വില്‍പ്പ ഹായ് ഹോണര്‍ സ്റ്റോര്‍ വഴി അഞ്ച് ദിവസം തുടരും.  ഇതിന് ഒപ്പം തന്നെ ഹോണറിന്‍റെ ഹോണര്‍ 8x പ്രീ ഓഡറും നല്‍കുന്നുണ്ട്.

ദില്ലി: ഹോണര്‍ ഫോണുകളുടെ വില കുറച്ചു. ഹോണര്‍ ബ്ലാക്ക് ഫ്രൈഡേ വില്‍പ്പനയുടെ ഭാഗമായാണ് ഹോണറിന്‍റെ ഹോണര്‍ 9എന്‍, ഹോണര്‍ 9 ലൈറ്റ്, ഹോണര്‍ 7എസ്, ഹോണര്‍ 7എസ്, ഹോണര്‍ 7സി, ഹോണര്‍ പ്ലേ എന്നീ മോഡലുകള്‍ക്കാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച തുടങ്ങിയ വില്‍പ്പ ഹായ് ഹോണര്‍ സ്റ്റോര്‍ വഴി അഞ്ച് ദിവസം തുടരും.  ഇതിന് ഒപ്പം തന്നെ ഹോണറിന്‍റെ ഹോണര്‍ 8x പ്രീ ഓഡറും നല്‍കുന്നുണ്ട്.

4000 രൂപവരെ ഫോണിന് ഡിസ്ക്കൗണ്ട് നല്‍കുന്നതൊടൊപ്പം വെറും 1 രൂപയ്ക്ക് ഫോണ്‍ വാങ്ങാനുള്ള അവസരവും ബ്ലാക്ക് ഫ്രൈഡേ വില്‍പ്പനയില്‍ ഹോണര്‍ ഒരുക്കുന്നുണ്ട്. ഹോണര്‍ 7എസ് 3,000 രൂപ കുറ‌ഞ്ഞ് 5,999 രൂപയ്ക്ക് ഫോണ്‍ ലഭിക്കും. ഹോണര്‍ 9എന്‍  ലഭിക്കുക 4,000 രൂപ വിലക്കുറവില്‍ 11,999 രൂപയ്ക്കാണ്.  ഹോണര്‍ 7എയ്ക്ക് 3,000 രൂപയാണ് വിലക്കുറവ് ലഭിക്കുന്ന വില 7,999 രൂപ. ഹോണര്‍ 9 ലൈറ്റ് യഥാര്‍ത്ഥ വില 13,999 രൂപയാണെങ്കിലും ഇപ്പോള്‍ ലഭിക്കുന്ന വില 9,999 രൂപയായിരിക്കും. ഹോണര്‍ പ്ലേ ഇപ്പോള്‍ ലഭിക്കുന്ന വില 19,999 രൂപയായിരിക്കും.

click me!