ഡ്രോണുകള്‍ വലിയ ശത്രുക്കള്‍: പുതിയ ആയുധങ്ങള്‍ വികസിപ്പിക്കാന്‍ യുഎസ്

By Web DeskFirst Published Nov 25, 2017, 5:29 PM IST
Highlights

ന്യൂയോര്‍ക്ക്: ഡ്രോണ്‍ ഭീഷണിയില്‍ തങ്ങളുടെ പ്രതിരോധ നീക്കങ്ങള്‍ പുതുക്കി പണിയാന്‍ അമേരിക്ക നീക്കം ആരംഭിച്ചു. അമേരിക്കന്‍ പ്രതിരോധ വകുപ്പ് പെന്‍റഗണ്‍ ആണ് ഇതിനായി നീക്കങ്ങള്‍ ആരംഭിച്ചത്. അമേരിക്കയിലും ലോകവ്യാപകമായും ഡ്രോണുകള്‍ വര്‍ദ്ധിക്കുന്നത് യത്രുക്കള്‍ക്ക് പുതിയ സാധ്യതകളാണ് തുറന്നിടുന്നത് എന്നാണ് അമേരിക്കന്‍ വിലയിരുത്തല്‍.

ഡ്രോണ്‍ ആക്രമണങ്ങളെ തടയാന്‍ പുതിയ രീതികള്‍ ആവിഷ്കരിക്കുന്ന പെന്‍റഗണ്‍. ഡ്രോണ്‍ ആക്രമണങ്ങള്‍ നേരിടാന്‍ ലേസര്‍ മൈക്രോവേവ് ആയുധങ്ങള്‍ വികസിപ്പിക്കാനാണ് ആലോചിക്കുന്നത്. ലോക്ഹീഡ് മാര്‍ട്ടിന്‍, ബിഎഇ സിസ്റ്റംസ്, റേത്തിയോണ്‍ എന്നീ അമേരിക്കന്‍ കമ്പനികളാണ് പെന്‍റഗണിന് വേണ്ടി ആയുധങ്ങള്‍ നിര്‍മ്മിക്കുന്നത്.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഡ്രോണ്‍ ആക്രമണങ്ങളില്‍ ശ്രദ്ധപതിപ്പിക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിലവില്‍ ലോജസ്റ്റിക്ക് കമ്പനികള്‍ സാധനങ്ങള്‍ നീക്കം ചെയ്യാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. ഈ രീതിയില്‍ ആയുധങ്ങള്‍ കടത്താന്‍ തീവ്രവാദികള്‍ ഡ്രോണുകള്‍ ഉപയോഗിക്കാം എന്നാണ് പെന്‍റഗണ്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം കുര്‍ദ്ദിഷ് മേഖലയില്‍ ഹിസ്ബുള്ള ഭീകരര്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ബോംബിങ്ങ് നടത്തിയത് പെന്‍റഗണ്‍ ചൂണ്ടിക്കാട്ടുന്നു. അതിന് ഒപ്പം തന്നെ ചെറിയ പ്രാണികള്‍ മുതല്‍ വലിയ വലിപ്പമുള്ള ഡ്രോണുകള്‍ ഇന്ന് നിര്‍മ്മിക്കപ്പെടും എന്നതാണ് വെല്ലുവിളി ഗൗരവമുള്ളതാക്കുന്നത് എന്നാണ് പെന്‍റഗണ്‍ പറയുന്നത്.

click me!