
കൊച്ചി: സൈബർ സെല്ലിന്റെ പേരിൽ വ്യാജ വാർത്ത പ്രചരിക്കുന്നു. വാട്സ് ആപ്പ് പോലുള്ള സന്ദേശ കൈമാറ്റ ആപ്പുകള്‍ വഴിയാണ് ഇത് അതിവേഗം പ്രചരിക്കുന്നത്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങൾ വഴിയാണ് സൈബർ സെല്ലിന്റെ പേരിൽ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിക്കുന്നത്. അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും ഫോണില്‍ സൂക്ഷിക്കുന്നവര്‍ക്കെതിരെ നടപടി വരുന്നു എന്നാണ് പ്രചരണം വ്യാപകമാകുന്നത്. സൈബർ സെൽ നടപടി സ്വീകരിക്കുന്നുവെന്ന പേരിലുള്ള പ്രചരണങ്ങള്‍.
വാഹന പരിശോധന മാതൃകയിൽ റോഡിൽ ആളുകളെ തടഞ്ഞു നിർത്തി ഫോണ്‍ പരിശോധന നടത്തുമെന്നാണ് പ്രചരിക്കുന്ന വാർത്ത. വഴിയിൽ ആളുകളെ തടഞ്ഞു നിർത്തി ഫോണ്‍ പരിശോധിക്കുന്നത് പ്രായോഗികമായ കാര്യമല്ലെന്നും സൈബർ സെൽ ഇത്തരത്തിലുള്ള ഒരു അറിയിപ്പ് ഇറക്കിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള ഒരു പദ്ധതിയില്ലെന്ന് സൈബർ സെൽ അധികൃതരും വ്യക്തമാക്കി.
റോഡുകളിലെ വാഹനപരിശോധനയുടെ മാതൃകയിൽ ആളുകളെ റോഡിൽ തടഞ്ഞു നിർത്തി ഓരോരുത്തരുടെയും ഫോണ്‍ വാങ്ങി സൈബർ സെൽ ഇന്റർഫേസുമായി ബന്ധിപ്പിച്ചുപരിശോധന നടത്തുമെന്നാണ് വ്യാജ വാർത്തയിൽ പറയുന്നത്.
പരിശോധനയിൽ ഫോണിൽ നിന്നു അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും ലഭിച്ചാൽ ആദ്യഘട്ടമായി മുന്നറിയിപ്പു നൽകുമെന്നും മൂന്നു ദിവസത്തിനുള്ളിൽ ദൃശ്യങ്ങൾ മാറ്റിയില്ലെങ്കിൽ പിഴ ശിക്ഷയുണ്ടാകുമെന്നും സന്ദേശത്തിൽ പറയുന്നു.
പ്രാഥമിക ഘട്ടത്തിൽ 25,000 രൂപ പിഴയും കേസിന്റെ സ്വഭാവം അനുസരിച്ചു ശിക്ഷയും വിധിക്കുമെന്നായിരുന്നു പ്രചരണം. കൊച്ചിയിലാണ് ഇത് പ്രാഥമികമായി പരീക്ഷിക്കാനൊരുങ്ങുന്നതെന്നും മാർച്ച് ഒന്നു മുതൽ പരിശോധന ആരംഭിക്കുമെന്നും വ്യാജസന്ദേശത്തിൽ പറയുന്നുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam