പിന്നില്‍ മൂന്ന് ക്യാമറയുമായി വാവ്വേ മെയ്റ്റ് 20 പ്രോ

Published : Aug 06, 2018, 11:36 AM IST
പിന്നില്‍ മൂന്ന് ക്യാമറയുമായി വാവ്വേ മെയ്റ്റ് 20 പ്രോ

Synopsis

നേര്‍ത്ത ബെസലുകളോടു കൂടി 6.9 ഇഞ്ച് വലുപ്പമാണ് സ്മാർട്ട്ഫോണിനുള്ളത് എന്നാണ് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്ന ഫോണിന്‍റെ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.

ബിയജിംഗ്: മൂന്ന് പിൻ ക്യാമറകളുമായി ഹുവായ് മെയ്റ്റ് 20 പ്രോ ചൈനീസ് വിപണിയില്‍ എത്തുമെന്ന സൂചന. നേര്‍ത്ത ബെസലുകളോടു കൂടി 6.9 ഇഞ്ച് വലുപ്പമാണ് സ്മാർട്ട്ഫോണിനുള്ളത് എന്നാണ് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്ന ഫോണിന്‍റെ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. നോച് ഇല്ലാതെയാണ് ഈ ഫോണിന്‍റെ രൂപകൽപ്പന നടത്തിയിരിക്കുന്നത്.

ഏതാണ്ട് 50,000 രൂപയ്ക്ക് അടുത്ത വിലയായിരിക്കും ഫോണിന് എന്നാണ് സൂചന.  ഓക്ടോബർ മാസത്തോടെ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  വാവ്വെയുടെ ഏറ്റവും മികച്ച പ്രൊസസറായ കിരിന്‍ 980 അടിസ്ഥാനമായിട്ടായിരിക്കും ഈ ഫോൺ പ്രവർത്തിക്കുക. 

40എംപി മെയിൻ ക്യാമറ, 20എംപി മോണോക്രോം ക്യാമറ, 8എംപി ടെലി ഫോട്ടോ ലെന്‍സ് എന്നിങ്ങനെ മൂന്ന് പിൻ ക്യാമറകളാണ് ഇതിലുള്ളത്. നേരത്തെ ഈ ഫോണിന് പിന്നില്‍ മൂന്ന് ക്യാമറ ഉണ്ടാകും എന്ന സൂചന ഉണ്ടായിരുന്നു. 4,200എംഎഎച്ച് ബാറ്ററിയാണ് ഫോണിന് ലഭിക്കുന്നത്. വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനത്തോടെയായിരിക്കും ഫോണ്‍ എത്തുക.
 

PREV
click me!

Recommended Stories

പൈസ വസൂല്‍; 2025ലെ മികച്ച കോസ്റ്റ്-ഇഫക്‌ടീവ് ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍
ക്യാമറയില്‍ ഞെട്ടിക്കാന്‍ രണ്ട് വിവോ ഫോണുകള്‍; വിവോ എസ്50, വിവോ എസ്50 പ്രോ മിനി പുറത്തിറങ്ങി