
തിരുവനന്തപുരം: കേരള സര്‍ക്കിളില്‍ പുത്തന്‍ നാഴികക്കല്ലുമായി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ (ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്). കേരള സര്‍ക്കിളില്‍ ബിഎസ്എന്‍എല്‍ ഏഴ് ലക്ഷം എഫ്‌ടിടിഎച്ച് (ഭാരത് ഫൈബര്‍) ബ്രോഡ്‌ബാന്‍ഡ് ഇന്‍റര്‍നെറ്റ് കണക്ഷനുകള്‍ പൂര്‍ത്തിയാക്കി. കേരള സര്‍ക്കിളിലെ മികച്ച ടീമിന്‍റെ അതിശയകരമായ നേട്ടമാണിതെന്ന് ബിഎസ്എന്‍എല്‍ കേരള ട്വീറ്റ് ചെയ്തു. ഏഴ് ലക്ഷം എഫ്‌ടിടിഎച്ച് കണക്ഷന്‍ എന്ന നേട്ടം ബിഎസ്എന്‍എല്‍ ആഘോഷിച്ചു.
രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഫൈബര്‍ ബ്രോഡ്‌ബാന്‍ഡ് സര്‍വീസ് സേവനദാതാക്കളാണ് ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്ലിന്‍റെ ഫൈബര്‍-ടു-ദി-ഹോം സേവനമാണ് ബിഎസ്എന്‍എല്‍ എഫ്‌ടിടിഎച്ച്, ഭാരത് ഫൈബര്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നത്. ഫൈബര്‍ ഒപ്റ്റിക് സാങ്കേതികവിദ്യയിലൂടെ ഹൈ-സ്‌പീഡ് ഇന്‍റര്‍നെറ്റും മറ്റ് കണക്റ്റിവിറ്റി സൗകര്യങ്ങളുമാണ് ഭാരത് ഫൈബര്‍ വാഗ്ദാനം ചെയ്യുന്നത്. കോപ്പര്‍-അധിഷ്ഠിത കണക്റ്റിവിറ്റിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്‍റര്‍നെറ്റ് കണക്ഷന് കൂടുതല്‍ വേഗവും സ്ഥിരതയും ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ നല്‍കും.
ബിഎസ്എന്‍എല്‍ എഫ്‌ടിടിഎച്ച് 2 എംബിപിഎസ് മുതല്‍ 300 എംബിപിഎസ് വരെ വേഗം പ്ലാനുകള്‍ അനുസരിച്ച് നല്‍കുന്നുണ്ട്. വോയിസ് ടെലിഫോണി, ഐപിടിവി സേവനങ്ങളും ഭാരത് ഫൈബര്‍ വഴി ബിഎസ്എന്‍എല്‍ ബ്രോഡ്‌ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.
Read more: കേരളത്തില്‍ ആദ്യം; ആലപ്പുഴ ജില്ലയില്‍ ബിഎസ്എൻഎൽ പൂർണമായും 4ജിയായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം