കിടിലന്‍ 309 ഓഫറുമായി ഐഡിയ

By Web DeskFirst Published Dec 29, 2017, 3:19 PM IST
Highlights

ടെലികോം രംഗത്ത് പുതുവത്സരം അടുത്തതോടെ കടുത്ത താരീഫ് യുദ്ധമാണ് നടക്കുന്നത്. ജിയോയുടെ ന്യൂ ഇയര്‍ ഓഫര്‍ ആണ് മറ്റ് നെറ്റ്വര്‍ക്കുകളെ ആകര്‍ഷകായ ഓഫറുകള്‍ ഇറക്കാന്‍ പ്രേരിപ്പിച്ചത് എന്നതാണ് സത്യം. ഇതാ ഒടുവില്‍ ഐഡിയയും പുതിയ ഓഫറുമായി രംഗത്ത് എത്തിയിരിക്കുന്നു. 309 ന്‍റെ ഓഫറാണ് ഐഡിയ അവതരിപ്പിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച ഓഫറില്‍ ഡാറ്റ പരിധിയാണ് ഇപ്പോള്‍ ഐഡിയ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

1.54 ജിബി 4ജി ഡാറ്റയാണ് ഈ ഓഫറിലൂടെ ഒരു ദിവസം ഐഡിയ നല്‍കുന്നത്. ആഴ്ച 1000 മിനുട്ടും, ദിവസം 250 മിനുട്ടും ടോക് ടൈമും ഈ ഓഫറിലുണ്ട്. ഈ ടോക് ടൈം കഴിഞ്ഞാല്‍ ഒരു സെക്കന്‍റിന് ഒരു പൈസ എന്നതായിരിക്കും കോണ്‍ നിരക്ക്. 100 എസ്എംഎസും ദിവസം ഫ്രീയുണ്ട്. 

റിലയന്‍സ് ജിയോ ഇത്തരത്തില്‍ അവതരിപ്പിക്കുന്ന ഓഫറില്‍ 309 രൂപയ്ക്ക് 1ജിബി മാത്രമേ നെറ്റ് ലഭിക്കുമായിരുന്നുള്ളു, എന്നാല്‍ ഈ ഓഫര്‍ 49 ദിവസത്തേക്ക് ആണ്. ഏയര്‍ടെല്‍ ദിവസം 2ജിബി എന്ന നിരക്കില്‍ 28 ദിവസത്തേക്ക് 349 രൂപയക്ക് ഇത്തരത്തില്‍ ഒരു ഓഫര്‍ നല്‍കുന്നുണ്ട്.

click me!