
ഇന്ത്യയിൽ 2018ൽ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം 53 കോടി കടക്കും. ചൈനയായിരിക്കും ഈ പട്ടികയില്‍ മുന്പില് എത്തുക- 130 കോടി. ഇന്ത്യയ്ക്കു പിന്നിലാവും അമേരിക്കയുടെ സ്ഥാനം- ഏതാണ്ട് 23 കോടി.
അമേരിക്ക ആസ്ഥാനമായുള്ള സെനിത്ത് എന്ന മീഡിയ ഏജൻസിയുടേതാണ് പുതിയ പഠനം.
52 രാജ്യങ്ങളിലായി 66 ശതമാനം ആളുകൾ അടുത്തവർഷത്തോടെ സ്മാർട്ഫോണ്‍ ഉടമകളാവുമെന്നാണ് സർവേ ഫലം പറയുന്നത്. ഇപ്പോൾ അത് 63 ശതമാനമാണ്. ഉപഭോക്താക്കളിലേക്ക് നേരിട്ടെത്താൻ കമ്പനികളെ സഹായിക്കുന്നതാവും സ്മാർട്ട്ഫോണുകളുടെ എണ്ണത്തിലെ വർധനയെന്ന് വിലയിരുത്തപ്പെടുന്നു.
വാർത്തകൾ തത്സമയം അറിയാൻ കൂടുതൽ ഉപഭോക്താക്കൾക്കു കഴിയുകയും ചെയ്യും. അതുകൊണ്ടുതന്നെ പരസ്യങ്ങൾ നൽകുന്ന രീതിയിലും കൗതുകകരമായ മാറ്റങ്ങൾ വരാം. ഇന്റർനെറ്റ് പരസ്യങ്ങൾക്കായി ചെലവാക്കുന്ന തുകയുടെ 59 ശതമാനവും മൊബൈലിൽ കാണാവുന്ന പരസ്യങ്ങൾക്കാവും കമ്പനികള്‍ നൽകുക എന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
നിലവിൽ ഇന്ത്യയിൽ ഏതാണ്ട് 65 കോടി മൊബൈൽ വരിക്കാരാണുള്ളത്. അതിൽ 30 കോടിയോളം പേർ മാത്രമേ സ്മാർട്ഫോണുകൾ ഉപയോഗിക്കുന്നുള്ളൂ. 44 കോടിയോളം ഉപയോക്താക്കൾ അടുത്തവർഷം തങ്ങളുടെ ഫോണ്‍ പുതുക്കാൻ ആലോചിക്കുന്നുവെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam