ആറു മാസത്തിനുള്ളില്‍ ഇരട്ടിയായി ഇന്ത്യയിലെ മൊബൈല്‍ ഇന്‍റര്‍നെറ്റ് ഉപയോഗം

By Web DeskFirst Published Sep 27, 2017, 9:31 AM IST
Highlights

ദില്ലി: റിലയന്‍സ് ജിയോ ഒഴികെയുള്ള മറ്റു ടെലികോം കമ്പനികള്‍ നല്‍കുന്ന ഡാറ്റയുടെ ഉപയോഗം കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ഇരട്ടിയായി കൂടിയെന്ന് നോക്കിയ എംബിറ്റ് റിപ്പോര്‍ട്ട്. ജൂണ്‍ മാസം അവസാനത്തെ കണക്കു വച്ച് നോക്കുമ്പോള്‍ 359 പെറ്റാബൈറ്റ് അല്ലെങ്കില്‍ 37 ലക്ഷം ഗിഗാബൈറ്റ് ഉപയോഗമാണ് കാണിക്കുന്നത്.

കഴിഞ്ഞ ഡിസംബര്‍ മാസത്തിലെ കണക്ക് നോക്കുമ്പോള്‍ ഇത് വെറും 165 പെറ്റാബൈറ്റ് ആയിരുന്നെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാറ്റ ഉപയോഗം ആറു മാസത്തിനുള്ളില്‍ 2.2 മടങ്ങായി വര്‍ദ്ധിച്ചു. എന്നാല്‍ ഇതില്‍ ജിയോ ഉള്‍പ്പെടുന്നില്ല എന്ന് നോക്കിയ മാര്‍ക്കറ്റിംഗ് ആന്‍ഡ്‌ കോര്‍പറേറ്റ് അഫയേഴ്സ് തലവന്‍ അമിത് മാര്‍വാ പറഞ്ഞു.

2018 ല്‍ 4ജി രംഗം കൂടുതല്‍ വളര്‍ച്ച പ്രാപിക്കും. ഏകദേശം 350 മില്ല്യന്‍ ഉപഭോക്താക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് നോക്കിയ ഈ പഠനം നടത്തിയത്. ഇതില്‍ മൂന്നില്‍ ഒരു ഭാഗം മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കുന്നവര്‍ ആയിരുന്നു. നിലവില്‍ 40% പേര്‍ ആണ് 3ജി ഡിവൈസുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ 4ജി വോള്‍ടി ഉപയോഗിക്കുന്നവര്‍ ആവട്ടെ 18% ആയിരുന്നു.

click me!