
ലണ്ടന്‍: ഇന്‍സ്റ്റഗ്രാം പേമേന്‍റ് ഓപ്ഷനും അവതരിപ്പിക്കുന്നു. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനപ്പുറം ഇന്‍സ്റ്റഗ്രാം ബിസിനസ് കൂടി വിപൂലീകരിക്കാനാണ് ഫേസ്ബുക്ക് നിയന്ത്രണത്തിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം പുതിയ പരിഷ്കാരം കൊണ്ടുവരുന്നത്. ഇത് പ്രകാരം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോര്‍ വസ്തുക്കള്‍ ആപ്പിന് ഉള്ളില്‍ നിന്ന് തന്നെ വാങ്ങുവാന്‍ സാധിക്കും.
ഇതിന് വേണ്ടി ആപ്പിന്‍റെ സെറ്റിംഗിലെ ഉടന്‍ വരുന്ന പേമെന്‍റില്‍ നിങ്ങളുടെ കാര്‍ഡ് വിവരങ്ങള്‍ ആഡ് ചെയ്താല്‍ മതി. ഒപ്പം ഇതിനായി പ്രത്യേക പിന്‍ നമ്പറും ഉപയോക്താവിന് ഉണ്ടാക്കാം. ഇത് അധിക സുരക്ഷയുടെ ഭാഗമാണ്. വാട്ട്സ്ആപ്പില്‍ ഇപ്പോള്‍ പരീക്ഷണം നടത്തുന്ന പേമെന്‍റ് സംവിധാനത്തിന്‍റെയും, മെസഞ്ചറില്‍ പ്രഖ്യാപിക്കാന്‍ ഇടയുള്ള പേമെന്‍റ് സംവിധാനത്തിന്‍റെയും പകര്‍പ്പ് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലും പരീക്ഷിക്കുന്നത്.
വാട്ട്സ്ആപ്പിലെ പേമെന്‍റ് സംവിധാനം ഓഫ് ലൈനായും സാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കാം എങ്കിലും ഇന്‍സ്റ്റഗ്രാമിലെ സംവിധാനത്തില്‍ അത് സാധ്യമാകില്ല. അമേരിക്കയിലും, ബ്രിട്ടനിലും ഇതിന്‍റെ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam