
വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ വിന്‍ഡോസ് 10 ഒക്ടോബര്‍ 2018 അപ്ഡേറ്റ് ചെയ്തവര്‍ക്ക് വ്യാപക പരാതി. ഈ അപ്ഡേഷന്‍ നടത്തിയവരുടെ സിസ്റ്റത്തിലെ ഡാറ്റകള്‍ വ്യാപകമായി നഷ്ടപ്പെട്ടു എന്നതാണ് ഉയരുന്ന പരാതി. ഡോക്യൂമെന്‍റ്സ്, ഫോട്ടോകള്‍, ഫയലുകള്‍ എന്നിവ നഷ്ടപ്പെട്ടതായി പരാതി ഉയരുന്നതായി ആഗോളതലത്തിലെ പ്രമുഖ ടെക് സൈറ്റുകള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേ സമയം മാനുവലായി പുതിയ പതിപ്പ് അപ്ഡേറ്റ് ചെയ്തവര്‍ക്കാണ് പ്രശ്നം അനുഭവപ്പെടുന്നത് എന്നാണ് വിവരമെന്ന് ദ വെര്‍ജിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിന്‍ഡോസ് നിര്‍മ്മാതാക്കളായ മൈക്രോസോഫ്റ്റ് ഔദ്യോഗികമായി വിന്‍ഡോസ് 10 ഒക്ടോബര്‍ 2018 അപ്ഡേറ്റ് ഒട്ടോമാറ്റിക്ക് പുഷിംഗ് ചെയ്യാന്‍ ആരംഭിച്ചിട്ടില്ല.
സോഷ്യല്‍ മീഡിയ ഫോറങ്ങളില്‍ വ്യാപകമായി ഡാറ്റകള്‍ നഷ്ടപ്പെട്ടതായി പരാതി ഉയര്‍ന്നതോടെയാണ് ഇത് വലിയ വാര്‍ത്തയായത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ വരെ നഷ്ടപ്പെട്ടതായി ഗൂഗിള്‍ സപ്പോര്‍ട്ട് പേജില്‍ നല്‍കിയ ഒരു പോസ്റ്റില്‍ ഒരു ഉപയോക്താവ് പറയുന്നുണ്ട്.
മൈക്രോസോഫ്റ്റ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ തല്‍ക്കാലം അപ്ഡേറ്റ് ചെയ്യുന്നവര്‍ അത് നിര്‍ത്തിവയ്ക്കാന്‍ മൈക്രോസോഫ്റ്റ് ആവശ്യപ്പെടുന്നുണ്ട്. വിന്‍ഡോസ് 10 ഏപ്രില്‍ 2018ന് ശേഷം എത്തുന്ന അപ്ഡേറ്റാണ് വിന്‍ഡോസ് 10 ഒക്ടോബര്‍ 2018. ലോകത്ത് തന്നെ ഏതാണ്ട് 70കോടി സിസ്റ്റങ്ങളില്‍ വിന്‍ഡോസ് 10 പ്രവര്‍ത്തിക്കുന്നു എന്നാണ് കണക്ക്.