
ന്യൂയോര്‍ക്ക്: ആപ്പിള്‍ ഐഫോണ്‍ 7 പ്ലസിനെതിരെ പുതിയ പരാതി. 512 പിക്‌സല്‍സ് എന്ന ബ്ലോഗിലൂടെ സ്റ്റീഫന്‍ ഹാക്കറ്റാണ് ആദ്യം ഈ വിവരം പുറത്തുവിട്ടത്. ആപ്പിള്‍ ഈയിടെ പുറത്തിറക്കിയ ഐഫോണ്‍ 7 പ്ലസില്‍ നിന്നും പാമ്പ് ചീറ്റുന്ന തരത്തിലുള്ള ശബ്ദം പുറത്തു വരുന്നതായാണ് സ്റ്റീഫന്റെ പരാതി.
ഐഫോണിന്റെ പുറകുവശത്തു നിന്നാണ് ഈ ശബ്ദം കേള്‍ക്കുന്നതെന്ന് സ്റ്റീഫന്‍ പറഞ്ഞു. ചീറ്റുന്നതുപോലുള്ള ശബ്ദമാണ് പുറത്തുവരുന്നതെന്ന് ഉപയോക്താക്കളില്‍ ചിലരും പറയുന്നു. ഹാക്കറ്റിന് പിന്നാലെ ടെക് ക്രഞ്ചസിന്റെ ഡാരല്‍ എതെറിംഗ്ടണും ഈ വാര്‍ത്ത സ്ഥിരീകരിച്ചു.
ഫോണിനകത്തുള്ള കോയില്‍ വൈനെന്ന ഭാഗമാകാം ശബ്ദത്തിന് കാരണമെന്ന് വാദമുണ്ട്. ഇലക്ട്രോമാഗ്‌നറ്റിക് എഫക്റ്റുകളും അസാധാരണ ശബ്ദത്തിന് കാരണമായേക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ അപ്ലിക്കഷനുകള്‍ ഉപയോഗിക്കുമ്പോള്‍ ഐഫോണിലെ എ10 ഫ്യൂഷന്‍ പ്രോസസറില്‍ നിന്നും ശബ്ദമുണ്ടാകുന്നുവെന്നും വിദഗ്ദര്‍ പറയുന്നുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam